മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഞ്ചേരിയിലും തിരൂരിലും പുതിയ പോക്‌സോ കോടതികള്‍; കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കും

Google Oneindia Malayalam News

മലപ്പുറം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക് കോടതികള്‍ ആരംഭിച്ചത്. ലൈംഗിക കേസുകളും പോക്സോ കേസുകളും നിരന്തരം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ പരമാവധി വേഗത്തില്‍ തീര്‍പ്പാക്കുകയാണ് പുതിയ കോടതികളുടെ ലക്ഷ്യം. രണ്ട് വര്‍ഷത്തിനകം പരമാവധി കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച് ജനകീയ പരാതികള്‍ പരമാവധി കുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച പ്രത്യേക കോടതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

C

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരും പൊതു സമൂഹവും തികഞ്ഞ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അതില്‍ ഉള്‍പ്പെടുന്നവരെ തിരുത്താനും വിവിധ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കൂടുതല്‍ കോടതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ കെട്ടികിടക്കുന്ന കേസുകള്‍ക്ക് തീര്‍പ്പാകുമെന്നത് ആശ്വാസകരമാകുമെന്നും സാധാരണ ജനതയ്ക്ക് വേഗത്തില്‍ നീതി ഉറപ്പാക്കാനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍പഴയ കെഎസ്‌യുക്കാരന്‍; അമിത് ഷാ ക്ഷണിച്ചിട്ടും പോയില്ല, നവകേരള പീപ്പിള്‍സ് പാര്‍ട്ടി 20 സീറ്റില്‍

മഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ ജില്ല ജഡ്ജി കെ.പി ജോണ്‍ പ്രത്യേക കോടതി നാടിന് സമര്‍പ്പിച്ചു. എം.എ.സി.ടി. ജഡ്ജി അഹമ്മദ് കോയ, ഒന്നാം അഡീഷനല്‍ കോടതി ജില്ലാ ജഡ്ജി ടി.വി. സുരേഷ് ബാബു, രണ്ടാം അഡീഷനല്‍ ജില്ല ജഡ്ജി ടോമി വര്‍ഗീസ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉദയകുമാര്‍, സബ് ജഡ്ജി ഷൈജല്‍, ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി പ്രിയ, പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ്, മഞ്ചേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.സി. അഷ്‌റഫ്, സെക്രട്ടറി അഡ്വ.ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു.

കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കികിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി

തിരൂരില്‍ എം.എ.സി.ടി ജഡ്ജ് ടി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പദ്മകുമാര്‍ അധ്യക്ഷനായി. കുടുംബ കോടതി ജഡ്ജ് എ.വി. നാരായണന്‍, മുതിര്‍ന്ന അഭിഭാഷകരായ എം.കെ മൂസക്കുട്ടി, നന്ദകുമാര്‍, ശിരസ്ദാര്‍ ദനേഷ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി സൈനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Malappuram
English summary
Two New Pocso Court inaugurated in Malappuram District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X