മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എടപ്പാള്‍ നഗരത്തില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു, പിന്നില്‍ രണ്ട് പേര്‍; സിസിടിവി ദൃശ്യം പുറത്ത്

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലെ എട്ടപ്പാള്‍ നഗരത്തില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ട് പേരാണ് നഗരമധ്യത്തില്‍ സ്‌ഫോടക വസ്തു പൊട്ടിച്ചത്. ഇവര്‍ ആരാണ് എന്ന് വ്യക്തമായിട്ടില്ല.

ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ട് പേര്‍ എടപ്പാള്‍ മേല്‍പ്പാലത്തിന് താഴെ സ്‌ഫോടക വസ്തു പൊട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. എടപ്പാള്‍ മേല്‍പ്പാലത്തിന് താഴെ റൗണ്ട് എബൗട്ടിന് സമീപം ചൊവ്വാഴ്ച വൈകീട്ടാണ് പൊട്ടിത്തെറിയുണ്ടായത്.

sadds

Image Credit: CCTV Footage

ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേര്‍ അല്‍പനേരം റൗണ്ട് എബൗട്ടില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് കോണ്‍ക്രീറ്റ് മതിലില്‍ സ്‌ഫോടക വസ്തു വെച്ചത്. പിന്നീട് സ്‌ഫോടക വസ്തുവിന് തീ കൊളുത്തുകയായിരുന്നു.

'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍

പട്ടാമ്പി ഭാഗത്ത് നിന്ന് എടപ്പാളിലേക്കുള്ള റോഡിലൂടെയാണ് ഇരുചക്രവാഹനത്തിലുള്ളവര്‍ എത്തിയത്. സ്‌ഫോടക വസ്തു പൊട്ടിച്ച ശേഷം ഇവര്‍ പൊന്നാനി ഭാഗത്തേക്കുള്ള റോഡിലേക്ക് പോയതായി സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...വജ്രായുധമൊരുക്കി മായാവതി, ലക്ഷ്യം കണ്ടാല്‍ യുപിക്കൊപ്പം ഉത്തരാഖണ്ഡും പിടിക്കാം; തന്ത്രം ഇങ്ങനെ...

പൊട്ടിത്തെറിയില്‍ റൗണ്ട് എബൗട്ടിന്റെ കോണ്‍ക്രീറ്റില്‍ പൊട്ടലുണ്ടായിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. സ്‌ഫോടക വസ്തുവിന്റേത് എന്ന് കരുതുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ റൗണ്ട് എബൗട്ടിന് സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

അത്യാഢംബര ബൈക്കില്‍ രാത്രിയും പോത്ത് ഫാമില്‍ യുവാക്കള്‍.. അമ്പരന്ന് നാട്ടുകാര്‍, ഒടുവില്‍ ട്വിസ്റ്റ്അത്യാഢംബര ബൈക്കില്‍ രാത്രിയും പോത്ത് ഫാമില്‍ യുവാക്കള്‍.. അമ്പരന്ന് നാട്ടുകാര്‍, ഒടുവില്‍ ട്വിസ്റ്റ്

ചൊവ്വാഴ്ച വൈകീട്ട് 7.15 ഓടെയാണ് സംഭവം. പൊട്ടിത്തെറിയുണ്ടായപ്പോള്‍ വലിയ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷമെ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാകൂ. സമീപത്തെ മുഴുവന്‍ സി സി ടി വികളും പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Malappuram
English summary
Two people on a two-wheeler detonated an explosive device in the Edappal city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X