മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍, പിടിയിലായത് ബസില്‍ വച്ച് മോഷണം നടത്തിയ പരാതിയില്‍, പിടിയിലായവര്‍ നിരവധി ഭവന ഭേദന-കവര്‍ച്ചാ കേസുകളിലും കഞ്ചാവു കേസുകളിലും പ്രതികള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയിലും മറ്റു ജില്ലകളിലും നിരവധി കവര്‍ച്ചാ കേസുകളിലും കഞ്ചാവുകേസുകളിലും പ്രതികളായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടുപേരെ പെരിന്തല്‍മണ്ണ സിഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.

നവജാത ശിശുവിന്റെ ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ഡോക്‌ടർ; വേണ്ടെന്ന് കുടുംബം, തൃശൂർ മെഡിക്കൽ കോളേജിൽ തർക്കം!!

എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി തേലക്കാട് ഷാജഹാന്‍ (39), എടപ്പാള്‍ കാഞ്ഞിരമുക്ക് സ്വദേശി മൂക്കത്തേയില്‍ കബീര്‍ (38) എന്നിവരെയാണ് സിഐയുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്‌ഐ ടി.സൈതലവിയും സംഘവും പെരിന്തല്‍മണ്ണയില്‍ അറസ്റ്റ് ചെയതത്. കഴിഞ്ഞ ദിവസം മങ്കട സ്വദേശിയായ കൊളത്തൂര്‍ കുറപ്പത്താല്‍ പോസ്റ്റ് ഓഫീസിലെ ജീവനക്കാരന്റെ മൊബൈല്‍ ഫോണ്‍ യാത്രാ മദ്ധ്യേ ബസില്‍ വച്ച് മോഷണം പോയതായി പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Shajahan and Kabeer

മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായ ഷാജഹാന്‍ നിരവധി ഭവന ഭേദന കേസുകൡ പ്രതിയും മലപ്പുറം , മഞ്ചേരി, കോതമംഗലം, പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ മോഷണക്കേസുകളില്‍ ജാമ്യത്തിറങ്ങിയ ആളുമാണ്. എടപ്പാള്‍ കബീര്‍ വളാഞ്ചേരി, ചങ്ങരംകുളം, പൊന്നാനി, വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനുകളില്‍ പോക്കറ്റടി കേസുകളുംമോഷണ കേസുകളിലും പ്രതിയും ജയില്‍ ശിക്ഷയനുഭവിച്ചയാളുമാണ്.

ഷാജഹാന്‍ ഏറ്റവും ഒടുവിലായി മഞ്ചേരിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയുടെ വീട്ടില്‍ കളവ് നടത്തിയതിനും കോട്ടക്കല്‍ സ്‌കൂൡ മോഷണം നടത്തിയതിനും ജയില്‍ ശിക്ഷയനുഭവിച്ച് കഴിഞ്ഞ മാസം ജാമ്യത്തിലിറങ്ങിയതാണ്. പുറത്തിറങ്ങിയ ശേഷം ജില്ലയിലെ ബസ് യാത്രക്കാരുടെ പണവും മൊബാലും മോഷണം നടത്തി വരികയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്താന്‍ ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നും സി.ഐ. ടിഎസ് ബിനു അറിയിച്ചു.

Malappuram
English summary
Two persons arrested for theft case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X