ടെസ്റ്റ് ഡ്രൈവിനിടെ ലോറിയുമായി മുങ്ങി: മലപ്പുറത്ത് രണ്ടു യുവാക്കള്‍ റിമാന്റില്‍,
മലപ്പുറം: ട്രയല്‍ റണ്ണിംഗിനിടെ ലോറിയുമായി മുങ്ങിയതിന് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി തുറക്കല്‍ സ്വദേശികളായ നാലകത്ത് നിയാസലി എന്ന ആണ്ടി നിയാസ് (32), ആലങ്ങാ പറമ്പില്‍ സഫ്‌വാന്‍ (29) എന്നിവരെയാണ് എസ് ഐ ഉമ്മര്‍ മേമന അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് സംഭവം. ആനക്കയം തച്ചങ്ങോടന്‍ ഹംസയുടെ മകന്‍ മുഹമ്മദ് റിഷാദ് (32) ആണ് പരാതിക്കാരന്‍. മുഹമ്മദ് റിഷാദിന്റെ ഉടമസ്ഥതയിലുള്ള ലോറി വാങ്ങുന്നതിനായി വന്നതായിരുന്നു പ്രതികള്‍. ലോറി ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് വാഹനവുമായി കടന്നുകളയുകയായിരുന്നു. വിശ്വാസ വഞ്ചനാ കുറ്റത്തിന് അറസ്റ്റിലായ പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വിലപിടിപ്പുള്ള ബൈക്കുകളും, ബുള്ളറ്റുകളും നോട്ടമിട്ട് മോഷണം നടത്തിയ തുച്ഛമായ പണത്തിന് വില്‍പന നടത്തി ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്ന 19വയസ്സുകാരന്‍ ആഴ്ച്ചകള്‍ക്ക് മുമ്പ് മലപ്പുറം തിരൂരില്‍ പിടികൂടിയിരുന്നു. തിരൂര്‍ കൂട്ടായി വാടിക്കല്‍ സ്വദേശി അസ്സനാര്‍ പുരക്കല്‍ മുക്താറിനെ(19)യാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റവും വിലപിടിപ്പുള്ള ബൈക്കുകളാണ് മുക്താര്‍ സുഹൃത്തുക്കളോടൊപ്പം മോഷണം നടത്താറുള്ളത്. ഇത്തരത്തില്‍ മോഷണം നടത്തിയ നാലു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടക്കല്‍ പറപ്പൂരിലുള്ള അബൂബക്കറിന്റെ യൂനിക്കോണ്‍ മോട്ടോര്‍ സൈക്കിള്‍, മലപ്പുറം പട്ടര്‍കടവ് സ്വദേശി അബ്ദുള്‍ അസീസിന്റെ വീട്ടില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, വെന്നിയൂര്‍ ബസ്റ്റാന്റിനടുത്ത് നിര്‍ത്തിയിട്ടിരുന്ന സമീന്‍ സുല്‍ത്താന്‍ എന്നാളുടെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, വെന്നിയൂര്‍ ബസ്റ്റോപ്പിനടുത്ത് നിര്‍ത്തിയിട്ടിരുന്ന മുഹമ്മദ് അഫ്സീര്‍ എന്നാളുടെ പള്‍സര്‍ മോട്ടോര്‍ ബൈക്ക് എന്നിവ മോഷ്ടിച്ചു വില്‍പ്പന നടത്തിയതായും പ്രതി സമ്മതിച്ചു.തുടര്‍ന്ന് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈവാഹനങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിയുടെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരൂര്‍ എസ്.ഐ.ജിനേഷ് പറഞ്ഞു. മോഷ്ടിക്കുന്ന ബൈക്കുകള്‍ തീരദേശ മേഖലയായ കൂട്ടായിയിലാണ് വില്‍പന നടത്താറുള്ളത്. വണ്ടിയുടെ രേഖകള്‍ ഒന്നും ഇല്ലാത്തതിനാല്‍ തന്നെ ചെറിയ തുകക്കാണ് കച്ചവടമുറപ്പിക്കുക. ഈ നാലു വാഹനങ്ങളും, ചെറിയ തുകക്കാണ് പ്രതികള്‍ വില്‍പന നടത്തിയത്. ഇതില്‍
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇരുപതിനായിരംരൂപക്കും, പള്‍സര്‍ മോട്ടോര്‍ ബൈക്ക് പതിനയ്യായിരം രൂപക്കുമാണ് വില്‍പന നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. കാര്യമായ വിലപേശലില്ലാതെ വില്‍പന നടത്തുകയാണ് പതിവ്. ലഭിക്കുന്ന പണവുമായി ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. സാമ്പത്തികമായി അത്ര മോശമല്ലാത്ത കുടുംബ സാഹചര്യമായിട്ടുകൂടി ആര്‍ഭാട ജീവിതത്തിന് വേണ്ടി മാത്രം മോഷണം നടത്തുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications