മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് കൊവിഡ് വ്യാപനം രൂക്ഷം: രണ്ട് സ്കൂളുകള്‍ അടച്ചിട്ടു, 262 പേർക്ക് വൈറസ് ബാധ

Google Oneindia Malayalam News

മലപ്പുറം: കൊറോണ വൈറസ് ബാധയെത്തുടർന്ന് മലപ്പുറത്ത് രണ്ട് സ്കൂളുകളടച്ചിട്ടു. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരുമടക്കം 262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. മാറഞ്ചേരി, വന്നേരി എന്നീ ഹയർ സെക്കണ്ടറി സ്കൂളുകളാണ് അടച്ചിട്ടിട്ടുള്ളത്. മാറഞ്ചേരി സ്കൂളിൽ 148 വിദ്യാർത്ഥികൾക്കും അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ 39 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പെരുമ്പടപ്പിലുള്ള വന്നേരി ഹയർസെക്കണ്ടറി സ്കൂളിൽ 39 വിദ്യാർത്ഥികൾക്കും 36 വിദ്യാർത്ഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

യൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടിയൂത്ത് ലീഗ് നൽകിയ പണം കേസിന്റെ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു: ഉമർ ഫറൂഖി, വിവാദങ്ങൾക്ക് മറുപടി

കൊവിഡ് സ്ഥിരീകരിച്ചവരെല്ലാം പത്താം ക്ലാസ് വിദ്യാർത്ഥിനികളാണ്. എന്നാലും ആരുടേയും സ്ഥിതി ഗുരുതരമല്ല. എന്നാൽ സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. ജനുവരി 25 മുതലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ ആഴ്ച മാറഞ്ചേരി സ്കൂളിലെ ഒരു പത്താംക്ലാസ് വിദ്യാർത്ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പർക്കത്തിൽ വന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതോടെ ഫലം വന്നപ്പോൾ 633 പേരിൽ 187 പേർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

coronavirus1-15

വന്നേരി സ്കൂളിൽ ആദ്യം അധ്യാപകരിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ വിദ്യാർത്ഥികളെയും മറ്റ് ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതോടെ സമ്പർക്കം പുലർത്തിയവരോടും രോഗലക്ഷണങ്ങളുള്ളവരോടും ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്.

Malappuram
English summary
Two schools in Malappuram district closed down after reported 262 new Coronavirus cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X