മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുബായില്‍നിന്നും 80ലക്ഷം രൂപയുടെ സ്വര്‍ണം ഹോംതിയേറ്റര്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്തി, കരിപ്പൂരിലെ പരിശോധനയില്‍നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടിയത് നിലമ്പൂരില്‍നിന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഹോംതിയേറ്റര്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്തി ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്തവളംവഴി കൊണ്ടുവന്ന 80ലക്ഷം രൂപയുടെ സ്വര്‍ണം വിമാനത്തവള പരിശോധനയില്‍നിന്നും പിടികൂടാനായില്ല, കരിപ്പൂരിലെ പരിശോധനയില്‍നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടിയത് നിലമ്പൂരില്‍നിന്ന്.

ദുബായില്‍നിന്നും 80ലക്ഷം രൂപയുടെ സ്വര്‍ണം ഹോംതിയേറ്റര്‍ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചു കടത്തി, കരിപ്പൂരിലെ പരിശോധനയില്‍നിന്നും രക്ഷപ്പെട്ട പ്രതികളെ പിടികൂടിയത് നിലമ്പൂരില്‍നിന്ന്

ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്തവളം വഴി അനധികൃതമായി കടത്തിയ 2.316 കിലോഗ്രാം സ്വര്‍ണവുമായാണ് രണ്ടുപേരെ നിലമ്പൂരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണാര്‍ക്കാട് പെരുമ്പിടരി സ്വദേശി നെല്ലിക്കാവട്ടയില്‍ മുജീബ് (42), പട്ടാമ്പി വിളയൂര്‍ സ്വദേശി മൂളാക്കല്‍ വിനീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. ഹോംതിയേറ്റര്‍ സ്പീക്കറില്‍ പ്രത്യേകം തയ്യാറാക്കിയ ഭാഗത്ത് ഒളിപ്പിച്ച് ഗ്രീന്‍ചാനല്‍ വഴിയാണ് സ്വര്‍ണം കടത്തിയത്.

Gold

24 കാരറ്റ് ഗുണമേന്മയുള്ളതാണ് സ്വര്‍ണം. വിപണിയില്‍ 80 ലക്ഷത്തോളം വിലമതിക്കും.2.200 കിലോഗ്രാം സ്വര്‍ണക്കട്ടിയും 116 ഗ്രാം തൂക്കമുള്ള സ്വര്‍ണ ബിസ്‌കറ്റുമാണ് പിടിച്ചെടുത്തത്. കാരിയറായ വിനീഷാണ് ദുബായില്‍ നിന്നും സ്വര്‍ണം കൊണ്ടുവന്നത്. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ള മുജീബ് വാഹനവുമായെത്തി കരിപ്പൂരില്‍ നിന്നും വിനീഷിനെ കൂട്ടിക്കൊണ്ടുപോയി.

സ്പീക്കറിനു പിറകില്‍ പ്രത്യേകം തയ്യാറാക്കിയ കനമുള്ള ഇരുമ്പുസിലിണ്ടറിനകത്ത് സ്വര്‍ണം കട്ടിയാക്കി അലുമിനീയം ഫോയില്‍പേപ്പര്‍ കൊണ്ട് പൊതിഞ്ഞാണ് സൂക്ഷിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയില്‍ ഇവ കണ്ടെത്താനായിരുന്നില്ല. നേരത്തെയും ഇത്തരത്തില്‍ സ്വര്‍ണം കടത്തിയതായി പ്രതികള്‍ മൊഴി നല്‍കിയെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രമുഖരടക്കം കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിനായി മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്.കരിപ്പൂര്‍ വഴി ജില്ലയിലേക്ക് ഇലക്രേ്ടാണിക് ഉപകരണങ്ങളിലൊളിപ്പിച്ച് വന്‍തോതില്‍ സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍, നിലമ്പൂര്‍ സി.ഐ: കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് വച്ചാണ് ഇവരെ പിടികൂടിയത്.

Malappuram
English summary
Two were arrested by police for smuggling case in Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X