മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവാവിനെ തട്ടിക്കൊണ്ടുപോയി... ഇന്നോവ കാറും 2 ലക്ഷം രൂപയും കവര്‍ന്ന 2 പേര്‍ മലപ്പുറത്ത് പിടിയിൽ!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിക്ക് സമീപം ബൈപ്പാസ് റോഡില്‍ വെച്ചു പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇന്നോവ കാര്‍ കൈക്കലാക്കി മോചനദ്രവ്യമായി രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്‍, സിഐടിഎസ് ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു.

<strong>പഠനോപകരണങ്ങൾ വാങ്ങാൻ 14കാരി ഫാൻസി കടയിൽ കയറി; ജീവനക്കാരൻ കടന്നു പിടിച്ചു, മലപ്പുറത്ത് യുവാവ് റിമാൻഡിൽ!!</strong>പഠനോപകരണങ്ങൾ വാങ്ങാൻ 14കാരി ഫാൻസി കടയിൽ കയറി; ജീവനക്കാരൻ കടന്നു പിടിച്ചു, മലപ്പുറത്ത് യുവാവ് റിമാൻഡിൽ!!

സംഭവം കഴിഞ്ഞ 11ന്

കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മാടശ്ശേരി തെക്കേത്തൊടി വീട്ടില്‍ അമീര്‍ അലി എന്ന അമീര്‍(27), ഓമാനൂര്‍ സ്വദേശി കളരിപ്പറമ്പില്‍ ഷാജഹാന്‍(36) എന്നിവരെയാണ് സി.ഐയും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.

Ameer and Shajahan

കത്തി കാണിച്ച് ഭീഷണിപ്പെടുത്തി

മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്ക് തന്റെ ഇന്നോവ കാറില്‍ വരികയായിരുന്ന പാണ്ടിക്കാട് ്‌സ്വദേശി നൂറുദ്ധീന്‍ എന്ന യുവാവിനെ ബിസിനസ്സ് കാര്യങ്ങള്‍ സംസാരിക്കാനെന്ന വ്യാജേനെ സംഘത്തിലെ ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ ആയിഷ കോപ്ലക്‌സിനു സമീപം ഹോട്ടല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് വരാന്‍ പറയുകയും നൂറുദ്ധീന്‍ കാറുമായി എത്തിയ സമയം പ്രതികളായ അമീര്‍ അലി, ഷാജഹാന്‍ എന്നിവരടങ്ങുന്ന ഒമ്പതോളം പേര്‍ നൂറുദ്ധീനെ ബലമായി പിടിച്ച് കാറിന്റെ പിന്‍സീറ്റിലേക്കിരുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ആവശ്യപ്പെട്ടത് രണ്ട് കോടി രൂപ

തുടര്‍ന്ന് കാറുമായി ഓമാനൂര്‍ കുന്നിന്‍ മുകളിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ബന്ധിച്ച് കൊല്ലുമെന്ന് ഭീഷണി പ്പെടുത്തി രണ്ട് കോടി രൂപ ആവശ്യപ്പെടുകയും തന്റെ ഇന്നോവ കാറും അക്കൗണ്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും പാസ്‌പോര്‍ട്ട്, വാച്ച് എന്നിവ വാങ്ങിയ ശേഷം കൊണ്ടോട്ടിയില്‍ ഇറക്കി വിടുകയായിരുന്നു. തുടര്‍ന്ന് നൂറുദ്ധീന്റെ പരാതി പ്രകാരം പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സി.ഐ ടി.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൂട്ടുപ്രതികളെ തേടി പോലീസ്

മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പ്രതികള്‍ കൈക്കലാക്കിയ ഇന്നോവ കാര്‍, പാസ്‌പോര്‍ട്ട്, വാച്ച് എന്നിവ കണ്ടെടുക്കാനുള്ള നടപടി സ്വീകരിച്ചതായും അന്വേഷണ സംഘത്തലവനായ പെരിന്തല്‍മണ്ണ സി.ഐ. ടി.എസ്.ബിനു അറിയിച്ചു.അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ചാവക്കാട്, ഓമാനൂര്‍, മുണ്ടക്കല്‍ എന്നിവിടങ്ങളിലുള്ള മറ്റു പ്രതികളെ പിടിക്കാനുള്ള അന്വേഷണം ഊര്‍്ജ്ജിതമാക്കിയതായും സി.ഐ ടി.എസ്.ബിനു അറിയിച്ചു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹന ചന്ദ്രന്റെ നേതൃ്വത്തില്‍ സി.ഐ. ടി.എസ്.ബിനു, എസ്.ഐ.മഞ്ചിച് ലാല്‍, അഡീഷണല്‍ എസ്.ഐ.അബ്ദുള്‍ സലാം, പ്രത്യേക അന്വേഷണ സംഘത്തിലെ സി.പി.മുരളി, എന്‍.ടി.കൃഷ്ണകുമാര്‍, വിപിന്‍ ചന്ദ്രന്‍, പ്രഫൂല്‍, പ്രമോദ്, ജയന്‍, അജീഷ്, ഷാജി, വിപിന്‍, ജയമണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസില്‍ തുടരന്വേഷണം നടത്തുന്നത്.

Malappuram
English summary
Two youth arrested for kidnappig case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X