മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് ബൈക്ക് യാത്രികരായ രണ്ട് യുവക്കള്‍ മരിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവക്കള്‍ മരിച്ചു. ചുങ്കത്തറ കുന്നത്ത് ചളിക്കുളം എടക്കുളങ്ങര അയ്യപ്പന്റെ മകന്‍ സുധീഷ്(38), അമ്പലക്കുന്ന് പള്ളിക്കല്‍ ജോണിന്റെ മകന്‍ ഷിബി(35) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാത്രി ഏഴ് മണിയോടെ എടക്കര പാലുണ്ട അങ്ങാടിക്ക് സമീപമുള്ള മാരുതി വര്‍ക്ക് ഷോപ്പിന് മുമ്പിലാണ് അപകടം. നിലമ്പൂര്‍ ഭാഗത്ത് നിന്നും മരുതക്കടവിലേക്ക് പോകുകയായിരുന്ന കോബ്ര ബസ് എതിരെ വരികയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.

Accident

രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിദേശത്ത് നിന്ന് ജോലി ഒഴിവാക്കി മൂന്ന് മാസം മുമ്പാണ് സുധീഷ് നാട്ടിലത്തെിയത്. ശാന്തകുമാരിയാണ് സുധീഷിന്റെ മാതാവ്. ഭാര്യ: പ്രജിത. മക്കള്‍: ആയുമേഘ, ആയുഷ്. ലീലാമ്മയാണ് ഷിബിയുടെ മാതാവ്. ഭാര്യ: ബീന. എടക്കര പൊലീസും നാട്ടുകാരും ട്രോമാകെയര്‍ അംഗങ്ങളും ചേര്‍ന്നാണ് മൃതദേഹം എടക്കര സ്വകാര്യ ആശുപത്രിയിലത്തെിച്ചത്.

അപകടത്തെതുടര്‍ന്ന് അന്തര്‍സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Malappuram
English summary
Two youth dead in accident at Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X