തവനൂരില്‍ അപരന്മാരെ കൊണ്ട് പൊറുതിമുട്ടി കുന്നംപറമ്പില്‍, നാല് ഫിറോസുമാര്‍ മത്സര രംഗത്ത്
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തവനൂര്‍. മന്ത്രി കെടി ജലീലും ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലുമുള്ള ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടക്കാനിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി ബന്ധങ്ങളുള്ള വ്യക്തിയാണ് എതിരാളിയായ ഫിറോസ് കുന്നംപറമ്പില്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഫിറോസ് മത്സരിക്കുന്നത്. തനിക്ക് ഒരു ജനപ്രതിനിധിയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഫിറോസ് കുന്നംപറമ്പലിന് മണ്ഡലത്തില്‍ നാല് അപരന്മാരാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

യുഡിഎഫ് സ്വതന്ത്രന്‍
യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് ഫിറോസ് കുന്നംപറമ്പില്‍ മല്‍സരിക്കുന്നത് എന്നായിരുന്നു നേരത്തെ യുഡിഎഫ് വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം.എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കളത്തിലിറങ്ങുന്നത് കൈപ്പത്തി ചിഹ്നത്തിലാണ്. അതേസമയം, തവനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്.

നാല് ഫിറോസുമാര്‍
തവനൂരില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പലിന് നാല് അപരന്മാര്‍. ഒരു മഹമ്മദ് ഫിറോസും മൂന്ന് ഫിറോസും അടക്കം നാല് പേരാണ് കുന്നംപറമ്പലിന് എതിരെ മത്സര രംഗത്തുള്ളത്. കൂടാതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെടി ജലീലിനും അപരന്മാരുണ്ട്. ഒരാളാണ് ജലീല്‍ എന്ന പേരില്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്.

അപരന്മാര്‍ നിറഞ്ഞ് മലപ്പുറം
മലപ്പുറത്ത് തവനൂര്‍, തിരൂര്‍, താനൂര്‍, കോട്ടയ്ക്കല്‍, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിലെല്ലാം ഇരുമുന്നണികളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും അപരന്മാരുണ്ട്. എന്നാല്‍ വേങ്ങര, മലപ്പുറം, വണ്ടൂര്‍, നിലമ്പൂര്‍, മഞ്ചേരി മണ്ഡലങ്ങളില്‍ അപരശല്യമില്ല.

തീരൂരില്‍
തിരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുറുക്കോളി മൊയ്തീന് മൂന്ന് അപരന്മരാണുള്ളത്. താനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി അബ്ദുറഹ്മാനും മങ്കടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മഞ്ഞളാംകുഴി അലിക്കും മൂന്ന് അപരന്മാരുണ്ട്. അതേസമയം, മഞ്ചേരി മണ്ഡലത്തില്‍ അപരന്മാരുടെ ശല്യമില്ല.

സ്വത്ത് വിവരങ്ങള്‍
ഇതിനിടെ ഫിറോസ് കുന്നംപറമ്പലിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്തുവന്നു. ആകെ 5500 രൂപയാണ് ഫിറോസ് കുന്നംപറമ്പിലിന്റെ കൈവശം പണമായി കയ്യിലുള്ളത്. സ്ഥാവര-ജംഗമ വസ്തുക്കളുടെ ആകെ ആസ്തിയായി ആകെ കൈവശമുള്ളത് 5258834 രൂപയാണ്. വിവിധ ബാങ്കുകളിലായി ചെറിയ നിക്ഷേപങ്ങളും ഉണ്ട്. ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8447 രൂപ നിക്ഷേപമായിട്ടുണ്ട്.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications