നിങ്ങള്‍ നോക്കിയിരുന്നോ... യുഡിഎഫ് കൊടുങ്കാറ്റായി മാറുമെന്ന് കുഞ്ഞാലിക്കുട്ടി, ഹസന് പാണക്കാട്ട്
മലപ്പുറം: തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നേരിടണം എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന് പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. വരുന്ന തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ നിങ്ങള്‍ നോക്കിയിരുന്നോ... യുഡിഎഫ് കൊടുങ്കാറ്റായി മാറുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോസ് കെ മാണി യുഡിഎഫ് വിട്ടത് കൊണ്ട് യാതൊരു ക്ഷീണവും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടിയം എംഎം ഹസനും പറഞ്ഞു.

തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ചയായി എന്ന് ഹസന് വിശദീകരിച്ചു. ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയതല്ല. അദ്ദേഹം പുറത്തുപോയതാണ്. അക്കാര്യം നിങ്ങളെല്ലാം കണ്ടതാണെന്നും ഹസന് വിശദീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്, കെപിസിസി ജനറല്‍ സെക്രട്ടറി വിഎ കരീം, യുഡിഎഫ് ജില്ലാ ചെയര്മാന് അജയ് മോഹന്‍ എന്നിവരും എംഎം ഹസനൊപ്പം എത്തിയിരുന്നു.
പാണക്കാട്ടെ ചര്‍ച്ചകള്‍ക്ക് ശേഷം എംഎം ഹസന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ചര്‍ച്ച നടത്തി. കൊണ്ടോട്ടി മുണ്ടക്കുളത്തുള്ള തങ്ങളുടെ ഓഫീസിലെത്തിയായിരുന്നു ചര്‍ച്ച. അര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്ന് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് തങ്ങളെ കണ്ടതെന്ന് ഹസന് വിശദീകരിച്ചു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications