മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിങ്ങള്‍ നോക്കിയിരുന്നോ... യുഡിഎഫ് കൊടുങ്കാറ്റായി മാറുമെന്ന് കുഞ്ഞാലിക്കുട്ടി, ഹസന്‍ പാണക്കാട്ട്

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എങ്ങനെ നേരിടണം എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പാണക്കാടെത്തി മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായിട്ടായിരുന്നു ചര്‍ച്ച. വരുന്ന തിരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ നിങ്ങള്‍ നോക്കിയിരുന്നോ... യുഡിഎഫ് കൊടുങ്കാറ്റായി മാറുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോസ് കെ മാണി യുഡിഎഫ് വിട്ടത് കൊണ്ട് യാതൊരു ക്ഷീണവും സംഭവിക്കാന്‍ പോകുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടിയം എംഎം ഹസനും പറഞ്ഞു.

08

തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ചയായി എന്ന് ഹസന്‍ വിശദീകരിച്ചു. ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കിയതല്ല. അദ്ദേഹം പുറത്തുപോയതാണ്. അക്കാര്യം നിങ്ങളെല്ലാം കണ്ടതാണെന്നും ഹസന്‍ വിശദീകരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു. ഡിസിസി പ്രസിഡന്റ് വിവി പ്രകാശ്, കെപിസിസി ജനറല്‍ സെക്രട്ടറി വിഎ കരീം, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അജയ് മോഹന്‍ എന്നിവരും എംഎം ഹസനൊപ്പം എത്തിയിരുന്നു.

അവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാഅവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാ

Recommended Video

cmsvideo
മലപ്പുറം; യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പാണക്കാടെത്തി ചര്‍ച്ച നടത്തി

പാണക്കാട്ടെ ചര്‍ച്ചകള്‍ക്ക് ശേഷം എംഎം ഹസന്‍ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി ചര്‍ച്ച നടത്തി. കൊണ്ടോട്ടി മുണ്ടക്കുളത്തുള്ള തങ്ങളുടെ ഓഫീസിലെത്തിയായിരുന്നു ചര്‍ച്ച. അര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ രാഷ്ട്രീയം വിഷയമായില്ലെന്ന് തങ്ങള്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം പ്രമുഖ വ്യക്തികളെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് തങ്ങളെ കണ്ടതെന്ന് ഹസന്‍ വിശദീകരിച്ചു.

Malappuram
English summary
UDF Convener MM Hassan meets Muslim league Leaders in Panakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X