മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് കണ്‍വീനര്‍ പാണക്കാട്ടേക്ക്; കൂടുതല്‍ സീറ്റ് ചോദിക്കാന്‍ മുസ്ലിം ലീഗ്, ഇത്തവണ കരുത്തരാകും

Google Oneindia Malayalam News

മലപ്പുറം: പാണക്കാട് വീണ്ടും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സജീവ വേദിയാകുന്നു. ഞായറാഴ്ച യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പാണക്കാടെത്തും. പുതിയ കേരള രാഷ്ട്രീയ പശ്ചാത്തലത്തില്‍ യുഡിഎഫില്‍ മുസ്ലിം ലീഗ് കൂടുതല്‍ കരുത്തരാകുമെന്ന നിരീക്ഷണം നിലനില്‍ക്കെയാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. മലബാറിലും തെക്കന്‍ കേരളത്തിലും കൂടുതല്‍ സീറ്റില്‍ മല്‍സരിക്കാനാണ് മുസ്ലിം ലീഗ് ആലോചന.

ആര്‍എസ്പി അടക്കമുള്ള കക്ഷികളുടെ വരവോടെ മുസ്ലിം ലീഗ് വിട്ടുവീഴ്ച ചെയ്ത പല മണ്ഡലങ്ങളും ഒരുപക്ഷേ തിരിച്ചുചോദിച്ചക്കും. കേരള കോണ്‍ഗ്രസ് എം ഭിന്നിക്കുകയും ജോസ് പക്ഷം എല്‍ഡിഎഫിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാണക്കാട്ടെ ചര്‍ച്ച. വിശദാംങ്ങള്‍ ഇങ്ങനെ...

 വന്‍ മുന്നേറ്റം

വന്‍ മുന്നേറ്റം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് മുസ്ലിം ലീഗ് നടത്തിയത്. മല്‍സരിച്ച 24ല്‍ 18 മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിക്കുകയായിരുന്നു മുസ്ലിം ലീഗ്. യുഡിഎഫിലെ പ്രധാന ശക്തിയായ കോണ്‍ഗ്രസിന് അടിപതറിയ തിരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗ് തങ്ങളുടെ മണ്ഡലങ്ങള്‍ നിലനിര്‍ത്തിയത്.

കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ്

കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ്

ജോസ് പക്ഷം എല്‍ഡിഎഫിലെത്തിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിന് അനുവദിച്ചിരുന്ന സീറ്റുകള്‍ തങ്ങള്‍ക്ക് കിട്ടണമെന്നാണ് പിജെ ജോസഫ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും ജോസഫ് പക്ഷത്തിന് കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ല. ചിലത് കോണ്‍ഗ്രസ് ഏറ്റെടുക്കും. സ്വാഭാവികമായും കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ മല്‍സരിക്കും.

തങ്ങള്‍ക്കും വേണം

തങ്ങള്‍ക്കും വേണം

കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് ലഭിക്കുന്ന പശ്ചാത്തലത്തില്‍ ആനുപാതികമായ സീറ്റ് വര്‍ധന തങ്ങള്‍ക്കുമുണ്ടാകണ്ടേ എന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ സ്വകാര്യ സംഭാഷണത്തില്‍ പറയുന്നത്. ഇതുപ്രകാരം കൂടുതല്‍ സീറ്റുകള്‍ മുസ്ലിം ലീഗ് ചോദിക്കും. ആദ്യ ചര്‍ച്ചകള്‍ക്ക് യുഡിഎഫ് കണ്‍വീനറുടെ വരവോടെ തുടക്കമാകും എന്നാണ് കരുതുന്നത്.

തെക്കന്‍ കേരളത്തില്‍

തെക്കന്‍ കേരളത്തില്‍

തെക്കന്‍ കേരളത്തില്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചിരുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മുമ്പ് ലീഗ് മല്‍സരിച്ചിരുന്ന മണ്ഡലങ്ങളാണ് ആവശ്യപ്പെടുക. കഴക്കൂട്ടം, ഇരവിപുരം, ആലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ലീഗ് പലപ്പോഴായി വിട്ടുവീഴ്ചയുടെ ഭാഗമായി ഘടകകക്ഷികള്‍ക്ക് കൈമാറിയതാണ്.

കൂടുതല്‍ ലീഗ് നേതാക്കള്‍

കൂടുതല്‍ ലീഗ് നേതാക്കള്‍

18 സീറ്റുകളാണ് 2016ല്‍ മുസ്ലിം ലീഗിന് ലഭിച്ചത്. അതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാന്‍ ഇത്തവണ സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല, എംപി സ്ഥാനം ഒഴിഞ്ഞ് പികെ കുഞ്ഞാലിക്കുട്ടിയും പിവി അബ്ദുല്‍ വഹാബും നിയമസഭയിലേക്ക് മല്‍സരിക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് കിട്ടേണ്ടത് ലീഗിന് ആവശ്യമാണ്.

കുഞ്ഞാലിക്കുട്ടി വീണ്ടുമെത്തും

കുഞ്ഞാലിക്കുട്ടി വീണ്ടുമെത്തും

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പുറമെ, പികെ കുഞ്ഞാലിക്കുട്ടിയും എംഎം ഹസനുമായി നാളെ പാണക്കാട് ചര്‍ച്ച നടത്തും. എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ ഷംസുദ്ദീന്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചനകളും വന്നിട്ടുണ്ട്.

ഏറനാടോ മഞ്ചേരിയോ

ഏറനാടോ മഞ്ചേരിയോ

അബ്ദുല്‍ വഹാബിന്റെ രാജ്യസഭാ അംഗത്വ കാലാവധി അവസാനിക്കുകയാണ്. അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കും. ഏറനാടോ മഞ്ചേരിയോ ആണ് മല്‍സരിക്കുക എന്നാണ് വിവരം. മാത്രമല്ല, യുവ നേതാക്കളുടെ പ്രാതിനിധ്യവും ഇത്തവണ വര്‍ധിപ്പിക്കാന്‍ ലീഗ് ആലോചിക്കുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുക.

Malappuram
English summary
UDF Convener MM Hassan will Arrive Panakkad to Meet Muslim league Leaders and discuss seat share
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X