പാർക്കിംഗ് സംബന്ധിച്ച് തർക്കം: ഒടുവിൽ നഗരസഭാംഗത്തെ വെട്ടി; പൊലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: ജില്ലയിൽ ബൈക്കിൽ എത്തിയ സംഘം നഗരസഭാംഗത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. പയ്യനാട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. 16-ാം വാർഡ് യു ഡി എഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത്. വാഹന പാർക്കിംഗ് സംബന്ധിച്ച് നടന്ന തർക്കമായിരുന്നു മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.
മർദ്ദനത്തിൽ അബ്ദുൽ ജലീലിന് ഗുരുതരമായ പരിക്കേറ്റു. ഉടൻ തന്നെ ഇദ്ദേഹത്തെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്നു യു ഡി എഫ് കൗൺസിലർ തലപ്പിൽ അബ്ദുൽജലീൽ. ബൈക്കിൽ എത്തിയ സംഘം ഇദ്ദേഹത്തെ വെട്ടി പരിക്കേൽപ്പിച്ചു എന്നാണ് പൊലീസ് സംശയിക്കുന്നത്. മർദ്ദനത്തിന് പിന്നാലെ ഇദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് ഏറ്റിരുന്നു. ബോധ രഹിതനായാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തിയതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം, സഞ്ചരിച്ച കാറിന്റെ പിറകുവശത്തെ ചില്ല് അക്രമികൾ തകർത്തു എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏഴു വയസുകാരനെ വളാഞ്ചേരിയിൽ ദുരൂഹ സാഹചര്യത്തിൽ കാണ്മാനില്ല
മലപ്പുറം: വളാഞ്ചേരിയിൽ ഏഴു വയസുകാരനെ കാണാതായി. ഫ്ലാറ്റിന് അകത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. വളാഞ്ചേരി മൂന്നാക്കൽ എം ആർ അപ്പാർട്ട്മെൻറിൽ താമസിക്കുന്ന അഫീല - നവാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ഹർഹാമിനെയാണ് കാണാതായത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് കേസ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications