മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിയില്‍ മത്സരച്ചൂട് കൂടി, സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ലീഗ്, ചെറിയമുണ്ടത്തെ ലീഗ് - കോണ്‍ഗ്രസ് പശ്‌നം അവസാനിപ്പിച്ചു, യുഡിഎഫ് സംവിധാനം നിലവില്‍ വന്നതായി ഭാരവാഹികള്‍!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനിയില്‍ ശക്തമായ പ്രചരണവുമായി മുസ്ലിംലീഗ് രംഗത്ത്, മുമ്പെങ്ങും കാണാത്ത ആവേശവുമായി വലിയൊരു വിഭാഗംതന്നെ പ്രചരണ രംഗത്തിറങ്ങിയിട്ടുണ്ട്. മണ്ഡലത്തില്‍ യുഡിഎഫിനെ അലട്ടുന്ന പ്രധാന പ്രശ്‌നം പ്രാദേശികമായ വിവിധ ഇടങ്ങളില്‍ നിലനില്‍ക്കുന്ന ലീഗ്, കോണ്‍ഗ്രസ് ബന്ധങ്ങളിലെ വിള്ളലുകളാണ്. പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം മലപ്പുറത്തുചേര്‍ന്ന യുഡിഎഫിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം തീരുമാനിച്ചതിന് പിന്നാലെ ചെറിയമുണ്ടത്തെ ലീഗ് - കോണ്‍ഗ്രസ് പശ്‌നം അവസാനിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

<strong>താനൂരില്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂത്ത്‌ലീഗുകാരന്‍ അറസ്റ്റില്‍, ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത് പറവണ്ണയില്‍നിന്ന്, അക്രമണം നടത്തിയത് എട്ടംഗ സംഘമെന്ന് പോലീസ്</strong>താനൂരില്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂത്ത്‌ലീഗുകാരന്‍ അറസ്റ്റില്‍, ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത് പറവണ്ണയില്‍നിന്ന്, അക്രമണം നടത്തിയത് എട്ടംഗ സംഘമെന്ന് പോലീസ്

ഇവിടെ യുഡിഎഫ് സംവിധാനം നിലവില്‍ വന്നതായി ഭാരവാഹികള്‍ ശനിയാഴ്ച്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പു കാലത്താണ് യുഡിഎഫ് സംവിധാനം തകര്‍ന്നത്. ആര്യാടന്‍ മുഹമ്മത് അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും പ്രശ്‌നം അവസാനിച്ചിരുന്നില്ല. ലീഗും കോണ്‍ഗ്രസ്സും വെവ്വേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. 18 വാര്‍ഡുള്ള പഞ്ചായത്തില്‍ 11 വാര്‍ഡ് ലീഗിനും 4 വാര്‍ഡ് കോണ്‍ഗ്രസ്സിനും രണ്ടു സീറ്റ് സിപിഎമ്മിനും ഒരു സീറ്റ് സ്വതന്ത്രനും ലഭിച്ചു.

ET Muhammed basheer

ലീഗ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രതിപക്ഷം കോണ്‍ഗ്രസ്സായിരുന്നു.പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ അകല്‍ച്ച ദോഷം ചെയ്യുമെന്ന തിരിച്ചറിവില്‍ കഴിഞ്ഞ ദിവസം പി.കെ.കുഞ്ഞാലിക്കുട്ടിയുടേയും ആര്യാടന്‍ മുഹമ്മദിന്റെയും നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ചനടന്നു.പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് രാജിവെക്കാനും കോണ്‍ഗ്രസ്സിന് വൈസ് പ്രസിഡന്റ് സ്ഥാനം കൊടുക്കാനും ധാരണയായി. ഇനി കൈവിടില്ലെന്ന തീരുമാനത്തിലെത്തി പഞ്ചായത്തില്‍ യു.ഡി.എഫ്.പ്രവര്‍ത്തനം ശക്തമാക്കാനും തീരുമാനിച്ചു. പത്രസമ്മേളനത്തില്‍ പി.ടി.നാസര്‍, എ.പി. സി ദ്ധീഖ്, സി.കെ.അബ്ദു, സി. ഫസലുറഹ്മാന്‍, സി.അബ്ദുസലാം എന്നിവര്‍ പങ്കെടുത്തു.

അനുഗ്രഹം ഏറ്റുവാങ്ങി ഇ. ടിയുടെ യാത്ര

ദേശീയ രാഷ്ട്രീയവും നാടിന്റെ വികസന സ്വപ്നങ്ങളും പങ്കുവച്ച് ജ ഇ.ടി മുഹമ്മദ് ബഷീറിന്റെ തവനൂര്‍ നിയോജക മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം . പഴയസൗഹൃദങ്ങള്‍ പുതുക്കി മുതിര്‍ന്നവരെയും, അസുഖം കാരണം ബുദ്ധിമുട്ടുന്നവരെയും സന്ദര്‍ശിച്ചു പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ തവനൂരില്‍ ശക്തമായ മുന്നേറ്റത്തിന്റെ സന്ദേശമറിയിച്ചു.

ശനിയാഴ്ച്ച രാവിലെ 9 മണിയോടെ തൃപങ്ങോട് പഞ്ചായത്തിലെ ബീരാഞ്ചിറയില്‍ മരത്തില്‍ നിന്ന് വീണ് വിശ്രമത്തില്‍ കഴിയുന്ന എസ് ടി യു നേതാവിനെ സന്ദര്‍ശിച്ചായിരുന്നു തുടക്കം. സ്ഥാനാര്‍ഥിയെത്തുന്നതറിഞ്ഞ് പലയിടങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം കാത്തുനിന്നു. തിരക്കുകള്‍ക്കിടയിലും രോഗികള്‍ക്കടുത്തെത്തി സാന്ത്വനം പകരുന്നതില്‍ ഇ ടി സമയം കണ്ടെത്തി.

തൃപങ്ങോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെ ഇ ടി വോട്ടഭ്യര്‍ഥിച്ചു. പട്ടേരില്‍ സിഎസ്‌ഐ ചര്ച്ച് വികാരിയായിരുന്ന ഫാ. മാത്യൂസിന്റെ വസതിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചേര്‍ന്ന് സ്വീകരിച്ചു. കളൂര്‍ എ എല്‍ പി സ്‌കൂളിലെത്തുമ്പോള്‍ സ്‌കൂള്‍ വാര്‍ഷികം നടക്കുകയായിരുന്നു. അവിടെയും സ്‌നേഹം നിറഞ്ഞ സ്വീകരണം. ഉച്ചയോടെ തൃപങ്ങോട്, പുറത്തൂര്‍ പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വട്ടംകുളം, എടപ്പാള്‍, കാലടി, തവനൂര്‍ എന്നീ പഞ്ചായത്തുകളില്‍ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ഥി ഓടിയെത്തി. എങ്ങും ആവേശം നിറഞ്ഞ ഹൃദ്യമായ സ്വീകരണം.

വൈകിട്ട് എടപ്പാള്‍ പൂക്കരത്തറയില്‍ ജനസദസ്സില്‍ പങ്കെടുത്തു. രാത്രി പുറത്തൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച ബുത്ത് തല നേതൃസംഗമത്തോടെയാണ് ശനിയാഴ്ചത്തെ പര്യടനം സമാപിച്ചത്. സ്ഥാനാര്‍ഥിയുടെ പര്യടന പരിപാടിക്ക് യുഡിഎഫ് നേതാക്കളായ എം അബ്ദുല്ലക്കുട്ടി, ആര്‍.കെ ഹമീദ്, അഡ്വ. നസ്‌റുല്ല, ഷരീഫ് കെബി, എം പി ഹംസ മാസ്റ്റര്‍, വി പി ഹംസ, മുജീബ് പൂളക്കല്‍, നാസര്‍ ഹാജി, അലി മാസ്റ്റര്‍, പി കെ ഖമറുദ്ദീന്‍, രാധാകൃഷ്ണന്‍, മജീദ് മൈബ്രദര്‍, അസീസ് കൈമലശേരി, ദേവന്‍ ആലത്തിയൂര്‍, സി എം പുരുഷോത്തമന്‍ മാസ്റ്റര്‍, ഐ പി ജലീല്‍, സലിം എളയോടത്ത്, സി കെ നാണു നേതൃത്വം നല്‍കി. ഞായര്‍ കോട്ടക്കല്‍ നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇ. ടി മുഹമ്മദ് ബഷീര്‍ പര്യടനം നടത്തും.

Malappuram
English summary
UDF election campaign in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X