മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വോട്ടഭ്യർത്ഥന പലവിധം... വിവാഹ മംഗളാശംസ ബാനറും വിടാതെ 'കോണി' !!! ഓരോ വോട്ടും കോണിക്കെന്ന്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടികയായതോടെ മിക്ക മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. തങ്ങളുടെ സ്ഥാനാര്‍ഥിയെ ഏതെല്ലാം രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കാന്‍ പറ്റുമോ ആ രീതിയിലെല്ലാം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രചരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു, സോഷ്യല്‍ മീഡിയില്‍ ട്രോളായും, പാട്ടായും മറ്റും ഇരുമുന്നണികള്‍ക്കൊപ്പം ബിജെപിയും പ്രചാരണങ്ങള്‍ക്ക് ആവേശം പകരുന്നുണ്ട്. പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീറിനുവേണ്ടി വ്യത്യസ്മായ രീതിയില്‍ വോട്ടഭ്യര്‍ഥിക്കുകയാണ് യൂത്ത്‌ലീഗ് ഭാരവാഹികള്‍. വിവാഹദിനത്തില്‍ വധൂവരന്മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്ന് സ്ഥാപിച്ച ബാനറിലാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥി ഇടി മുഹമ്മദ് ബഷീറിന് വോട്ടഭ്യര്‍ത്ഥന നടത്തിയത്.

Vote Malappuram

മാറാക്കര പഞ്ചായത്ത് 15-ാം വാര്‍ഡ് മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് അന്നിടന്‍ ആലിക്കുട്ടി ഹാജിയുടെ മകന്‍ ഫൈസല്‍, മകന്‍ സൈനുല്‍ ആബിദിന്റെ മകള്‍ ബുസ്താന ഷെറിന്‍ എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസയോടൊപ്പമാണ് ഇടി മുഹമ്മദ് ബഷീറിന്റെ ചിത്രവും 'ഓരോ വോട്ടും കോണിക്ക് ' എന്ന വോട്ടഭ്യര്‍ത്ഥനയും നടത്തിയത്. കുടുംബത്തിന്റെ താല്‍പര്യപ്രകാരം 15-ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയാണ് ആശംസ ബാനര്‍ സ്ഥാപിച്ചത്.

ഇടിയുടെ യുഡിഎഫ് മണ്ഡലം നേതൃയോഗം ശനിയാഴ്ച്ച പ്രൊഫ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. യാസിര്‍ പൊട്ടച്ചോല അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണി, വിടി സുബൈര്‍ തങ്ങള്‍, ഇപി രാജീവ്, വികെഎം ഷാഫി, മുസ്തഫ വടമുക്ക്, ടിവി ഷബീര്‍, വികെഎ ജലീല്‍, ഷബീര്‍ നെല്ലിയാലി, ഷഹനാസ് പാലക്കല്‍, അനീഷ് പരപ്പനങ്ങാടി, സികെ മുഹമ്മദ് കോയ, പിഎം സബാഹ്, കെഎ അബ്ദുല്‍ സമദ്, ടി രഞ്ജിത്ത്, ഹക്കീം വെണ്ടല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനങ്ങളോട് സൗമ്യമായി പെരുമാറുകയും അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുമ്പോള്‍ ധീരനായ പോരാളിയാകുകയും ചെയ്യുന്നതാണ് ഇ. ടി മുഹമ്മദ് ബഷീറിന്റെ സവിശേഷതയെന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. പൊന്നാനി നിയമസഭാ മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി ടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു. എംവി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി ഇടി മുഹമ്മദ് ബഷീര്‍, സിവി ബാലചന്ദ്രന്‍, അഷ്റഫ് കോക്കൂര്‍, അഹമ്മദ് ബാഫഖി തങ്ങള്‍, ടികെ അഷറഫ്, ഷാനവാസ് വെട്ടത്തൂര്‍, വി സൈയ്ത് മുഹമ്മദ് തങ്ങള്‍, എ ബി ഉമര്‍ കുട്ടി, സി ജോസഫ്, യു മുനീബ്, എം മൊയ്തീന്‍ ബാവ എന്നിവര്‍ പ്രസംഗിച്ചു.

Malappuram
English summary
UDF Election Committee seek vote on Wedding wish banner too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X