മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊണ്ടോട്ടിയില്‍ ഇത്തവണ കനത്ത പോരാട്ടം; യുഡിഎഫ് ഒറ്റക്കെട്ട്, തൂത്തുവാരുമെന്ന് പ്രതീക്ഷ

Google Oneindia Malayalam News

കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റുകളും പിടിച്ചടക്കാന്‍ യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ വിമതസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു. പലയിടത്തും മുസ്ലിം ലീഗും കോണ്‍ഗ്രസും വേറിട്ട് മല്‍സരിച്ചു. എന്നിട്ടും മുസ്ലിം ലീഗ് 17ല്‍ 13 സീറ്റും പിടിച്ചു. രണ്ട് സീറ്റുകള്‍ വീതം കോണ്‍ഗ്രസും സിപിഎമ്മും നേടുകയും ചെയ്തു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മറിച്ചാണ്. യുഡിഎഫ് ഒറ്റക്കെട്ടായിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 12 സീറ്റില്‍ മുസ്ലിം ലീഗ് മല്‍സരിക്കുന്നു. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസും ജനവിധി തേടുന്നു. മുഴുവന്‍ സീറ്റും നേടാനാകുമെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.

mu

കഴിഞ്ഞ തവണ ഇടതുപക്ഷം ജയിച്ചത് കാരാട്, പുതുക്കോട് വാര്‍ഡുകളിലാണ്. ഇത്തവണ സമീപ വാര്‍ഡുകള്‍ കൂടി പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സിപിഎം 14 സീറ്റുകളിലാണ് ജനവിധി തേടുന്നത്. രണ്ടു സീറ്റുകളില്‍ സിപിഐയും ഒരു സീറ്റില്‍ എന്‍സിപിയും മല്‍സരിക്കുന്നു. ബ്ലോക്ക് രൂപീകരിച്ച ശേഷം ഇന്നുവരെ കൊണ്ടോട്ടിയില്‍ യുഡിഎഫ് ആണ് ഭരിച്ചിട്ടുള്ളത്. ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന് അവര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എന്നാല്‍ വിജയികളുടെ എണ്ണം വര്‍ധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും സ്വതന്ത്രരുമെല്ലാം മല്‍സര രംഗത്തുണ്ട്.

കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫ് വിടുന്നു; കുഞ്ഞാലിക്കുട്ടി രാജിവയ്ക്കും, വന്‍ രാഷ്ട്രീയ മാറ്റങ്ങള്‍

ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷംബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മോദിയുടെ മണ്ഡലത്തില്‍ രണ്ടിടത്തും വീണു, നാഗ്പൂരിന് ശേഷം

ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍; അന്തംവിട്ട് ഇസ്രായേല്‍ മന്ത്രി, ബഹ്‌റൈനില്‍ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിച്ച് സൗദി രാജകുമാരന്‍; അന്തംവിട്ട് ഇസ്രായേല്‍ മന്ത്രി, ബഹ്‌റൈനില്‍

Malappuram
English summary
UDF expects will get all seats in Kondotty Block Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X