മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് നറുക്കിട്ട 10 പഞ്ചായത്തില്‍ ആറിടത്ത് യുഡിഎഫ്; നിറമരുതൂരില്‍ അപ്രതീക്ഷിത ജയം എല്‍ഡിഎഫിന്

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ പത്ത് പഞ്ചായത്തുകളിലെ ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് നടന്നു. ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ സാഹചര്യത്തിലാണ് നറുക്കിട്ടത്. ഇതില്‍ അപ്രതീക്ഷിത മാറ്റം സംഭവിച്ചത് നിറമരുതൂര്‍ പഞ്ചായത്തിലാണ്. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത് യുഡിഎഫ് ആയിരുന്നു. യുഡിഎഫിന് ഒമ്പത് സീറ്റാണ് കിട്ടിയത്. എല്‍ഡിഎഫിന് എട്ട് സീറ്റുകളും. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായത് എല്‍ഡിഎഫിന് നേട്ടമായി. തുടര്‍ന്ന് നറുക്കിടുകയായിരുന്നു. ഇതില്‍ എല്‍ഡിഎഫിന് ഭരണം ലഭിച്ചു. സിപി സെയ്തലവിയാണ് പുതിയ പ്രസിഡന്റ്.

p

വാഴയൂര്‍, കുറുവ, ചുങ്കത്തറ, ഏലംകുളം, വണ്ടൂര്‍, വെളിയങ്കോട് എന്നീ പഞ്ചായത്തുകളില്‍ ഭരണം യുഡിഎഫിന് ലഭിച്ചു. നിറമരുതൂരിന് പുറമെ നന്നംമുക്ക്, മേലാറ്റൂര്‍, തിരുവാലി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ജയിച്ചു. മുന്‍ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാടാണ് ഏലംകുളം. ഇവിടെ 40 വര്‍ഷത്തിന് ശേഷം ഭരണം ഇടതുപക്ഷത്തിന് നഷ്ടമായതും പ്രധാന വാര്‍ത്തയായി. നറുക്കെടുപ്പിലൂടെ യുഡിഎഫ് അധികാരത്തിലെത്തുകയായിരുന്നു. മലപ്പുറം ജില്ലയില്‍ ആകെ 94 പഞ്ചായത്തുകളാണുള്ളത്. ഇതില്‍ യുഡിഎഫിന് 69 ഇടത്ത് ഭരണം കിട്ടി. എല്‍ഡിഎഫിന് 25 പഞ്ചായത്തുകളിലും.

അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...

വണ്ടൂരില്‍ 12 സീറ്റ് നേടി യുഡിഎഫ് ആണ് ഒരു സീറ്റിന് മുന്നിലുണ്ടായിരുന്നത്. യുഡിഎഫ് ടിക്കറ്റില്‍ ജയിച്ച സികെ മുബാറക് കൊറോണ ബാധിച്ചു മരിച്ചതോടെ എല്‍ഡിഎഫിനും യുഡിഎഫിനും 11 സീറ്റുകളാവുകയായിരുന്നു. ഇവിടെ നറുക്കെടുപ്പില്‍ ഭരണം യുഡിഎഫിന് ലഭിച്ചു. ടിപി റുബീന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍കോട്ടയത്ത് ജോസ് കെ മാണിയുടെ ആവശ്യം നടന്നില്ല; ജില്ലാ പഞ്ചായത്ത് ഭരണം പാല മോഡല്‍

ലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എംകെ റഫീഖയും വൈസ് പ്രസിഡന്റായി ഇസ്മായീല്‍ മൂത്തേടവും സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു റഫീഖ. ആനക്കയം ഡിവിഷനില്‍ നിന്നാണ് അവര്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചോക്കാട് ഡിവിഷനില്‍ നിന്നാണ് ഇസ്മായീല്‍ എത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ മുസ്ലിം ലീഗിനാണ്. 32 അംഗ ജില്ലാ പഞ്ചായത്തില്‍ 21 സീറ്റില്‍ മുസ്ലിം ലീഗ് ജയിച്ചു. കോണ്‍ഗ്രസിന് ആറ് അംഗങ്ങളുണ്ട്.

Recommended Video

cmsvideo
മലപ്പുറം ജില്ലയിലെ ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ നറുക്കെടുപ്പിൽ യുഡിഎഫിന് നേട്ടം;10ൽ 6 ഉം നേടി

 ജനപക്ഷം എൽഡിഎഫിനൊപ്പം; യുഡിഎഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ് ജനപക്ഷം എൽഡിഎഫിനൊപ്പം; യുഡിഎഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ്

Malappuram
English summary
UDF gets 6 Panchayat and LDF win Four in Malappuram through toss up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X