മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ലീഗ് കോട്ടകള്‍ ഭദ്രം'; 30 ലേറെ സീറ്റുകള്‍ നേടും, മലപ്പുറത്ത് വന്‍ വിജയമെന്ന് യുഡിഎഫ്

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച രീതിയിലുള്ള പോളിങ്ങാണ് മലപ്പുറം ജില്ലയില്‍ രേഖപ്പെടുത്തിയത്. 78.74 ശതമാനമാണ് ജില്ലയിലെ പോളിങ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ അവകാശ വാദങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും രംഗത്തെത്തി. കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം ഇത്തവണ മലപ്പുറം ജില്ലയില്‍ ഉണ്ടാവുമെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെടുമ്പോള്‍ അട്ടിമറിയുണ്ടാകുമെന്ന വാദം ആവര്‍ത്തിക്കുകയാണ് ഇടതുപക്ഷം. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം പോളിങ് ഉയര്‍ന്നത് ലീഗിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

മലപ്പുറം ജില്ലയില്‍

മലപ്പുറം ജില്ലയില്‍

മലപ്പുറം ജില്ലയില്‍ ആകെ 94 ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ 51 ഇടത്താണ് കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ചത്. 6 ഗ്രാമ പഞ്ചായത്തുകളില്‍ മുസ്ലീം ലീഗ് തനിച്ചും മത്സരിക്കുന്നു. 35 ഇടത്താണ് ഇടതുമുന്നണി വിജയിച്ചത്. യുഡിഎഫിലെ തര്‍ക്കങ്ങള്‍ പലയിടത്തും ഇടതുമുന്നണിക്ക് നേട്ടമാവുകയായിരുന്നു. ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ 2 പഞ്ചായത്തുകളില്‍ ഭരണം നടത്തുന്നു.

മുന്നണി ബന്ധം

മുന്നണി ബന്ധം

എന്നാല്‍ ഇത്തവണ 70 ന് മുകളില്‍ പഞ്ചായത്തുകളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതാക്കള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി മുന്നണി ബന്ധം കൂടുതല്‍ ശക്തമായതും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ധാരണയും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. 55 മുതല്‍ 60 പഞ്ചായത്തുകളില്‍ എല്‍ഡിഎഫും വിജയം പ്രതീക്ഷിക്കുന്നു.

നിലവിലെ സംഖ്യ

നിലവിലെ സംഖ്യ

15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 ഇടത്തും യുഡിഎഫ് ഭരിക്കുമ്പോള്‍ എല്‍ഡിഎഫിന് മൂന്നിടത്താണ് അധികാരമുള്ളത് ഇത്തവണ തങ്ങളുടെ അധികാരം 14 ബ്ലോക്കുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇടതാവട്ടെ നിലവിലെ സംഖ്യ ഇരട്ടിപ്പിക്കാനും ശ്രമിക്കുന്നു. നഗരസഭകളിലും യുഡിഎഫ് മേധാവിത്വം വ്യക്തമാണ്. 12 ല്‍ ഒമ്പതും യുഡിഎഫിന്‍റെ കൈകളിലാണ്. 3 ഇടത്താണ് എല്‍ഡിഎഫ് ഭരണം.

ജില്ലാ പഞ്ചായത്തിലെ മേധാവിത്വം

ജില്ലാ പഞ്ചായത്തിലെ മേധാവിത്വം

ജില്ലാ പഞ്ചായത്തിലെ മേധാവിത്വത്തില്‍ യുഡിഎഫില്‍ സംശയം ഒന്നുമില്ല. അത് എത്രത്തോളം വരെ സീറ്റുകള്‍ എന്നതില്‍ മാത്രമാണ് സംശയം ഉള്ളത്. ആകെയുള്ള 32 സീറ്റില്‍ മുസ്ലീം ലീഗ് 22 ഡിവിഷനിലും കോണ്‍ഗ്രസ് 10 ഡിവിഷനിലും മത്സരിക്കുന്നു. മുഴവന്‍ സീറ്റുകളും വിജയിക്കുമെന്നാണ് ലീഗ് അവകാശവാദം. 20 അംഗങ്ങളെയാണ് മലപ്പുറം ജില്ലാ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മുസ്ലിം ലീഗിന് വിജയിപ്പിക്കാന്‍ സാധിച്ചത്. കോണ്‍ഗ്രസിന് 7 പേരും ഇടതുപക്ഷത്ത് സിപിഎമ്മിന് നാലും സിപിഐക്ക് ഒരു അംഗവും ഉണ്ട്

സ്ഥാനങ്ങൾ

സ്ഥാനങ്ങൾ

ജില്ലാ പഞ്ചായത്തിൽ നിലവിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ മുസ്‍ലിംലീഗിനാണ്. വൈസ് പ്രസിഡന്‍റ് സ്ഥാനം തങ്ങള്‍ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും ലീഗ് വഴങ്ങിയിട്ടില്ല. മറുവശത്ത് ഇടതുപക്ഷവും വിജയം അവകാശപ്പെടുന്നു. ഇത്തവണ മലപ്പുറത്ത് അട്ടിമറിയുണ്ടാവുമെന്നാണ് നേതാക്കളുടെ അവകാശവാദം. 32 ഡിവിഷനിൽ സിപിഐ എം 22 സീറ്റിലും ബാക്കി സീറ്റിൽ സിപിഐ ഉള്‍പ്പടേയുള്ള സഖ്യകക്ഷികളും മത്സരിക്കുന്നു

അരീക്കോട്

അരീക്കോട്

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ തിരിച്ചുള്ള വോട്ടിങ് കണക്ക് ഇങ്ങനെയാണ്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് : - അരീക്കോട് - 83.65, ചീക്കോട്- 82.02, എടവണ്ണ-84.32, കാവനൂര്‍-85.04, കീഴുപറമ്പ്-82.33, കുഴിമണ്ണ-82.64, പുല്‍പറ്റ-84.37, ഊര്‍ങ്ങാട്ടിരി-83.87. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത്:- ചേലേമ്പ്ര- 79.75, ചെറുകാവ്- 80.87, മുതുവല്ലൂര്‍- 83.05, പള്ളിക്കല്‍- 79.52, പുളിക്കല്‍- 81.82, വാഴയൂര്‍- 82.05, വാഴക്കാട്- 81.75.

കാളികാവ്

കാളികാവ്

കാളികാവ് ബ്ലോക്ക് പഞ്ചായത്ത്:- അമരമ്പലം- 82.71, ചോക്കാട്- 79.69, എടപ്പറ്റ- 82.94, കാളികാവ്- 79.92, കരുളായി- 79.51, കരുവാരക്കുണ്ട്- 79.06, തുവ്വൂര്‍- 81.39. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്:- ആതവനാട്- 76.81, എടയൂര്‍- 81.72, ഇരിമ്പിളിയം- 81.44, കല്‍പകഞ്ചേരി- 74.61, കുറ്റിപ്പുറം- 76.42, മാറാക്കര- 75.89. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്:- ആനക്കയം- 81.17, കോഡൂര്‍- 80.02,
മൊറയൂര്‍- 81.53, ഒതുക്കുങ്ങല്‍- 77.34, പൊന്മള- 79.81, പൂക്കോട്ടൂര്‍- 81.02.

മങ്കട

മങ്കട

മങ്കട ബ്ലോക്ക് പഞ്ചായത്ത്:- കൂട്ടിലങ്ങാടി- 81.09, കുറുവ- 77.83, മക്കരപ്പറമ്പ- 80.36, മങ്കട- 77.44, മൂര്‍ക്കനാട്- 76.73, പുഴക്കാട്ടിരി- 75.65, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്:- ചാലിയാര്‍- 83.57, ചുങ്കത്തറ- 81.09, എടക്കര- 81.05, മൂത്തേടം- 84.15, പോത്തുകല്ല്- 83.08, വഴിക്കടവ്- 80.89, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്:- ആലിപ്പറമ്പ- 77.37, അങ്ങാടിപ്പുറം- 77.76, ഏലംകുളം- 78.67, കീഴാറ്റൂര്‍- 79.38, മേലാറ്റൂര്‍- 76.38, പുലാമന്തോള്‍- 77.73, താഴേക്കോട്- 77.86
വെട്ടത്തൂര്‍- 78.72.

പെരുമ്പടപ്പ്

പെരുമ്പടപ്പ്

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്:- ആലങ്കോട്- 72.81, മാറഞ്ചേരി- 73.95, നന്നംമുക്ക്- 74.62, പെരുമ്പടപ്പ് - 74.41, വെളിയങ്കോട്- 74.37. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത്:- ചെറിയമുണ്ടം- 73.19, നിറമരുതൂര്‍- 81.02, ഒഴൂര്‍- 81.04
പെരുമണ്ണ ക്ലാരി- 75.35, പൊന്മുണ്ടം- 77.76, താനാളൂര്‍- 81.03, വളവന്നൂര്‍- 74.42, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്:- പുറത്തൂര്‍- 80.03, തലക്കാട്- 74.18, തിരുനാവായ- 76.28, തൃപ്രങ്ങോട്- 77.02, വെട്ടം- 77.92, മംഗലം- 75.26

തിരൂരങ്ങാടി

തിരൂരങ്ങാടി

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്: മൂന്നിയൂര്‍- 77.09, നന്നമ്പ്ര- 73.78, വള്ളിക്കുന്ന്- 78.06, തേഞ്ഞിപ്പലം- 78.64, പെരുവള്ളൂര്‍- 80.35. വേങ്ങര ബ്ലോക്ക് പഞ്ചായത്ത്:- എ.ആര്‍ നഗര്‍-73.05, എടരിക്കോട്- 77.29, കണ്ണമംഗലം- 75.22, ഊരകം- 73.37, പറപ്പൂര്‍-76.83, തെന്നല- 77.44, വേങ്ങര- 73.09, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത്:- മമ്പാട്- 79.42, പാണ്ടിക്കാട്- 78.75, പോരൂര്‍- 79.34, തിരുവാലി-81.14, തൃക്കലങ്ങോട്- 83.01, വണ്ടൂര്‍-80.06, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്:- എടപ്പാള്‍- 75.99, വട്ടംകുളം- 74.97, തവനൂര്‍- 76.95, കാലടി- 75.68

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

Malappuram
English summary
UDF leadership says it will win more than 30 seats in Malappuram district panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X