• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കെടി ജലീലും പിവി അന്‍വറും തോല്‍ക്കുമോ? മലപ്പുറത്ത് മറുചോദ്യമില്ല; 13 ഇടത്ത് യുഡിഎഫ് എന്ന് വിലയിരുത്തല്‍

മലപ്പുറം: യുഡിഎഫിന്റെ ഉറച്ച കോട്ടയാണ് മലപ്പുറം ജില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയില്‍ സീറ്റ് കൂടുന്നത് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതാണ്. 2016ല്‍ ഇടതുപക്ഷം വന്‍ മുന്നേറ്റം നടത്തിയിരുന്നു. 4 മണ്ഡലങ്ങളില്‍ ഇടതുപക്ഷം ജയിച്ചു. മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമായ താനൂരില്‍ ഇടതുപക്ഷം ജയിച്ചത് യുഡിഎഫ് കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

എന്നാല്‍ ഇത്തവണ എന്ത് സംഭവിക്കുമെന്ന ചോദ്യം വളരെ നിര്‍ണായകമാണ്. യുഡിഎഫിനാണ് ഇത്തവണയും മുന്‍തൂക്കമെന്ന് മാധ്യമം ദിനപത്രം വിലയിരുത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇളക്കത്തിന് സാധ്യതയില്ല

ഇളക്കത്തിന് സാധ്യതയില്ല

12 മണ്ഡലങ്ങളിലാണ് 2016ല്‍ യുഡിഎഫ് ജയിച്ചത്. 11 ഇടത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളും വണ്ടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ജയിച്ചു. ഈ സീറ്റുകളില്‍ ഇത്തവണയും ഇളക്കം തട്ടാനിടയില്ലെന്ന് കരുതുന്നു. എന്നാല്‍ പെരിന്തല്‍മണ്ണയിലും മങ്കടയിലും കടുത്ത മല്‍സരമാണ് നടക്കുന്നത്. മുസ്ലിം ലീഗിലെ ഭിന്നത അവസാനിച്ചത് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ക്യാമ്പില്‍ ആത്മവിശ്വാസം നല്‍കുന്നു.

കടുത്ത മല്‍സരം

കടുത്ത മല്‍സരം

വേങ്ങര, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, കൊണ്ടോട്ടി, മഞ്ചേരി, വണ്ടൂര്‍, ഏറനാട് എന്നിവിടങ്ങളില്‍ യുഡിഎഫ് ജയിക്കുമെന്ന് മാധ്യമം പത്രം വിലയിരുത്തുന്നു. മങ്കടയില്‍ മഞ്ഞളാംകുഴി അലിയും പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരവും ജയിക്കുമെന്നാണ് സാധ്യത കല്‍പ്പിക്കുന്നത്. എന്നാല്‍ കടുത്ത മല്‍സരമാണ് ഇവിടെ എന്നതില്‍ സംശയമില്ല.

താനൂരില്‍ പികെ ഫിറോസിന് സാധ്യത

താനൂരില്‍ പികെ ഫിറോസിന് സാധ്യത

2016ല്‍ എല്‍ഡിഎഫ് ജയിച്ചത് നാല് മണ്ഡലങ്ങളിലാണ്. പൊന്നാനിയും തവനൂരും നിലനിര്‍ത്തുകയും നിലമ്പൂരും താനൂരും പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. താനൂരില്‍ ഇത്തവണ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. അദ്ദേഹം ജയിക്കാനാണ് സാധ്യതയെന്ന് പത്രം വിലയിരുത്തുന്നു.

പ്രവചനാതീതം പൊന്നാനി

പ്രവചനാതീതം പൊന്നാനി

ഇടതുപക്ഷത്തിന് ജയം ഉറപ്പ് പറയാവുന്ന ഒരു മണ്ഡലം പോലും മലപ്പുറത്ത് ഇത്തവണ കാണുന്നില്ലെന്നാണ് പത്രത്തിന്റെ വിലയിരുത്തല്‍. പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനെ മാറ്റിയതും നിലവിലെ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം അനുഭാവികള്‍ തന്നെ തെരുവിലിറങ്ങിയതും തിരിച്ചടിയായേക്കുമെന്ന് സംശയിക്കുന്നു. അതുകൊണ്ടു തന്നെ ഇവിടെ മല്‍സരം പ്രവചനാതീതമാണ്.

വോട്ട് ചോര്‍ച്ചയില്ലെങ്കില്‍ നിലമ്പൂര്‍..

വോട്ട് ചോര്‍ച്ചയില്ലെങ്കില്‍ നിലമ്പൂര്‍..

നിലമ്പൂരില്‍ പിവി അന്‍വര്‍ 2016ല്‍ അട്ടിമറി ജയം നേടിയിരുന്നു. ഇത്തവണ അങ്ങനെ ഒരു സാധ്യത കല്‍പ്പിക്കുന്നില്ല. യുഡിഎഫിലെ ഭിന്നതയാണ് അന്‍വറിന് അന്ന് ഗുണമായത്. പക്ഷേ, ഇന്ന് യുഡിഎഫില്‍ ജയിക്കണമെന്ന വാശി പ്രകടമാണ്. വിവി പ്രകാശ് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് വോട്ടില്‍ ചോര്‍ച്ചയില്ലെങ്കില്‍ അന്‍വര്‍ തോല്‍ക്കും.

തവനൂരില്‍ ഒപ്പത്തിനൊപ്പം

തവനൂരില്‍ ഒപ്പത്തിനൊപ്പം

ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷം 2016ല്‍ നല്‍കിയ മണ്ഡലമാണ് കെടി ജലീലിന്റെ തവനൂര്‍. ആദ്യ ഘട്ട പ്രചാരണത്തില്‍ ജലീല്‍ തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ പ്രചരാണം അന്ത്യത്തോട് അടുക്കുമ്പോള്‍ ഫിറോസ് കുന്നംപറമ്പില്‍ ജലീലിന് ഒപ്പമെത്തി. ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ് തവനൂര്‍ മണ്ഡലത്തില്‍.

പച്ചപുതച്ച് മലപ്പുറം

പച്ചപുതച്ച് മലപ്പുറം

തവനൂരില്‍ ജയം നിര്‍ണയിക്കുക സ്ത്രീ വോട്ടര്‍മാരായിരിക്കും. നിലമ്പൂരിലും പൊന്നാനിയിലും അടിയൊഴുക്കുകള്‍ക്ക് സാധ്യതയുണ്ട്. താനൂരില്‍ മേല്‍ക്കൈ യുഡിഎഫിനാണ്. എന്നാല്‍ എസ്ഡിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മല്‍സരിക്കാത്തതിനാല്‍ ആ വോട്ടുകള്‍ ആര്‍ക്കൊപ്പം എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു. പ്രചാരണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ ജില്ലയില്‍ മുന്നിട്ട് നില്‍ക്കുന്നത് യുഡിഎഫ് തന്നെ.

പികെ ഫിറോസിന്റെ കിടിലന്‍ നീക്കം; താനൂരില്‍ അന്തംവിട്ട് എല്‍ഡിഎഫ്... 'എല്ലാ വാദങ്ങളും പൊളിച്ചടുക്കി'

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

Malappuram

English summary
UDF likely to get 13 seats in Malappuram; 3 seats can not be predictable in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X