മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബന്ധുനിയമനം; മന്ത്രി ജലീലിനെതിരെ യു.ഡി.എഫ് ഗവര്‍ണ്ണര്‍ക്ക് ഭീമഹരജി നല്‍കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍പ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ യു.ഡി.എഫ് ഗവര്‍ണക്ക് പരാതി നല്‍കുന്നു. ഇതിന്റെ ഭാഗമായി ഭീമ ഹരജി സമര്‍പ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. മലപ്പുറത്ത് മന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്നും നേതാക്കള്‍ വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതോടൊപ്പംതന്നെ 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള മന്ത്രിമാര്‍ ആലത്തിയൂരിലെത്തുമ്പോള്‍ മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധ സംഗമം നടത്താനും യു.ഡി.എഫ്.ഭാരവാഹികള്‍ പറഞ്ഞു.

പിള്ള ഇവിടെക്കിടന്ന് ബഹളം വെക്കാതെ കേന്ദ്രത്തില്‍പ്പോയി നിയമമുണ്ടാക്ക്: ചെന്നിത്തല

തിരൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനത്തിനാണ് 19ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ തിരൂര്‍ ആലത്തിയൂരിലെത്തുന്നത്. മന്ത്രിമാരായ കെ.കെ.ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, ഡോ: കെ.ടി.ജലീല്‍ എന്നിവരാണ് എത്തിച്ചേരുന്ന മറ്റു മന്ത്രിമാര്‍.ബന്ധു നിയമന വിവാദത്തല്‍ ജലീലിന്റെ പങ്ക് പകല്‍ പോലെ വ്യക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ മണ്ഡലത്തിലെ യു.ഡി.എഫ്.പ്രവര്‍ത്തകര്‍ സമരമുഖത്തുള്ളതെന്നും പ്രതിഷേധ സംഗമത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും യു.ഡി.എഫ്.ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ktjaleel-15425

മന്ത്രിയുടെ രാജി ആവശ്യപ്പെടാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മന്ത്രിക്കെതിരായുള്ള സമരം ശക്തമാക്കും.മന്ത്രിക്കെതിരെ ജനാധിപത്യ രീതിയില്‍ സമരം ചെയ്യുന്ന പ്രവര്‍ത്തകരെ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചങ്ങരംകുളം പോലീസ് മര്‍ദ്ദിച്ചെന്നും ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.മന്ത്രി ജലീലിനെതിരെ ഭീ മഹരജി ഗവര്‍ണ്ണര്‍ക്കു ന ല്‍ കും. പത്രസമ്മേളനത്തില്‍ എം.അബ്ദുള്ളക്കുട്ടി, ഇബ്രാഹിംതാ നാളൂര്‍, എ.അബ്ദുള്ള, ആര്‍.കെ.ഹമീദ് എന്നിവര്‍ പങ്കെടുത്തു.

Malappuram
English summary
UDF make plea on kt jaleel over illegal appointment issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X