മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പതിവ് തെറ്റിക്കാതെ ആദ്യ വോട്ട്; യുഡിഎഫ് തൂത്തുവാരുമെന്ന് ഹൈദരലി തങ്ങള്‍, പ്രതീക്ഷയില്‍ യുഡിഎഫ്

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍. പതിവ് തെറ്റിക്കാതെ പാണക്കാട് സ്‌കൂളില്‍ ആദ്യ വോട്ടറായി തങ്ങള്‍ തന്നെ എത്തി. സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി തങ്ങളും വോട്ട് ചെയ്തു. യുഡിഎഫിന് അനൂകല സാഹചര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

p

യുഡിഎഫ് റെക്കോര്‍ഡ് വിജയം നേടുമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്. കോഴിക്കോട് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. നാലര വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ ജനവിധിയാണുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് പോലീസ്. അക്രമങ്ങള്‍ ഇല്ലാതിരിക്കാന്‍ എല്ലാ മുന്‍ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവികളും കളക്ടര്‍മാരും അറിയിച്ചു.

Recommended Video

cmsvideo
ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ | Oneindia Malayalam

മലബാറില്‍ സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ 62 വാര്‍ഡുകളില്‍ ധാരണയുണ്ടെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കണ്ണൂരില്‍ ഇരുപാര്‍ട്ടിയുടെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗിന്റെ ആരോപണം സിപിഎമ്മും എസ്ഡിപിഐയും നിഷേധിച്ചു. പച്ചക്കള്ളമാണ് കെപിഎ മജീദ് പറയുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പ്രതികരിച്ചു. ബിജെപി അല്ലാത്ത എല്ലാ പാര്‍ട്ടികളുമായും തങ്ങള്‍ക്ക് ഒരേ നിലപാടാണുള്ളതെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി പ്രതികരിച്ചു.

Malappuram
English summary
UDF will Get Huge Victory in Local Body Election- Says Panakkad Hyderali Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X