മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് യുഡിഎഫ് ഒറ്റക്കെട്ട്; വിമതര്‍ കുറവ് എന്ന് സാദിഖലി തങ്ങള്‍, ഉടക്കിയാല്‍ 6 വര്‍ഷം പുറത്ത്

Google Oneindia Malayalam News

മലപ്പുറം: ജില്ലയില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. 99 ശതമാനം പഞ്ചായത്തുകളിലും തര്‍ക്കമില്ലാതെ സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പൂര്‍ത്തിയായി. ചില പഞ്ചായത്തുകളില്‍ മാത്രമാണ് തര്‍ക്കമുള്ളത്, പൊന്‍മുണ്ടം, മക്കരപറമ്പ് എന്നിവിടങ്ങളില്‍ ചര്‍ച്ച തുടരുകയാണ്. ഇത്തവണ മികച്ച വിജയം നേടും. വിമതര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വളരെ കുറവാണ്. അവരുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അച്ചടക്കം ലംഘിച്ചാല്‍ ആറ് വര്‍ഷത്തേക്ക് പുറത്താക്കണമെന്നാണ് സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദേശമെന്നും സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

m

കാര്യമായ പ്രശ്‌നങ്ങള്‍ എവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിബല്‍ ശല്യം വളരെ കുറവാണ്. നാളെ മുതല്‍ തിരഞ്ഞെടുപ്പ് ജയത്തിന് വേണ്ടി സ്ഥാനാര്‍ഥികളും മുന്നണിയും ശക്തമായ പ്രവര്‍ത്തനം തുടങ്ങും. യുഡിഎഫ് ഒറ്റക്കെട്ടായി മികച്ച വിജയം നേടും. എല്ലാ മുന്‍സിപ്പാലിറ്റികളിലേക്കും നല്ല വിജയം നേടുമെന്നാണ് പ്രതീക്ഷ. പൊന്‍മുണ്ടം, മക്കരപ്പറമ്പ് ചര്‍ച്ചകള്‍ തുടരുകയാണ്. മക്കരപ്പറമ്പ് ഏകദേശ തീരുമാനം ആയതാണ് എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധംജെന്‍സന്റെ മൊഴി ദിലീപിനെ കുടുക്കുമോ? ആരാണ് ഈ തൃശൂര്‍ സ്വദേശി, നടിയുടെ കേസില്‍ എന്ത് ബന്ധം

തുടര്‍ച്ചയായി മൂന്ന് തവണ മല്‍സരിച്ചവര്‍ ഇത്തവണ മല്‍സരിക്കേണ്ട എന്നാണ് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇത് നടപ്പാക്കിയപ്പോള്‍ ഒട്ടേറെ പരിചയ മുഖങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ല. പുതുമുഖങ്ങള്‍ വരികയും ചെയ്തു. അതുകൊണ്ടുതന്നെ പലിയടത്തും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കലും വിമത സ്വരം ഉയര്‍ത്തലുമുണ്ടായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ലീഗ് ധാരണയുണ്ടാക്കിയതില്‍ പ്രതിഷേധിച്ചും പ്രവര്‍ത്തകര്‍ക്കിടിയല്‍ ഭിന്ന അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം, ബംഗാളില്‍ കാവിമയംസിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം, ബംഗാളില്‍ കാവിമയം

Malappuram
English summary
UDF will win in Malappuram District; Sadiq Ali Shahab Thangal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X