മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചാലിയാര്‍ പഞ്ചായത്തില്‍ ഭൂരിപക്ഷം യുഡിഎഫിന്; ഭരണം എല്‍ഡിഎഫിന്, തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്

Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തില്‍ ജനം വിധിയെഴുതിയത് യുഡിഎഫിന് അനുകൂലമായിട്ടാണ്. പക്ഷേ, പ്രസിഡന്റ് പദവിയിലെത്തിയത് എല്‍ഡിഎഫ് അംഗം. പ്രസിഡന്റ് പദവി സംവരണമാണ് ചാലിയാര്‍ പഞ്ചായത്തില്‍. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ആരും യുഡിഎഫില്‍ നിന്ന് ജയിച്ചില്ല. തുടര്‍ന്നാണ് എല്‍ഡിഎഫില്‍ നിന്ന് ജയിച്ച പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തി പ്രസിഡന്റായത്.

c

പ്രസിഡന്റ് പദവിയില്‍ നോട്ടമിട്ട് യുഡിഎഫ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തിയെ മല്‍സരിപ്പിച്ചിരുന്നു. പക്ഷേ തോറ്റു. ഇതാണ് പഞ്ചായത്ത് പ്രസിഡന്റ് പദവി നഷ്ടമാകാന്‍ കാരണം. ഇനി സിറ്റിങ് സീറ്റില്‍ വാര്‍ഡ് അംഗത്തെ രാജിവയ്പ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ശേഷം കോണ്‍ഗ്രസ് പ്രതിനിധിയായ പട്ടികജാതി വിഭാഗക്കാരനെ മല്‍സരിപ്പിക്കും. അങ്ങനെ പ്രസിഡന്റ് പദവി തിരിച്ചുപിടിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. ഉപതിരഞ്ഞെടുപ്പും പുതിയ പ്രസിഡന്റും എത്തുന്നത് വരെ എല്‍ഡിഎഫ് അംഗം പ്രസിഡന്റായി തുടരും.

അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...അമ്മയെ തല്ലിച്ചതച്ച മകന്‍; എന്തിനീ ക്രൂരതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ...

ഉപതിരഞ്ഞെടുപ്പില്‍ ഫലം അനുകൂലമായാല്‍ മാത്രമേ യുഡിഎഫിന്റെ പുതിയ തന്ത്രം വിജയിക്കുകയുള്ളൂ. ഇരുപത് വര്‍ഷത്തോളം തുടര്‍ച്ചയായി യുഡിഎഫ് ഭരിച്ച പഞ്ചായത്താണ് ചാലിയാര്‍. കഴിഞ്ഞ തവണയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. ഇത്തവണ എന്തു വില കൊടുത്തും തിരിച്ചുപിടിക്കണം എന്ന വാശിയിലാണ് യുഡിഎഫ് കളത്തിലിറങ്ങിയത്. ഭൂരിപക്ഷം നേടുകയും ചെയ്തു. 14 സീറ്റില്‍ എട്ടെണ്ണത്തില്‍ യുഡിഎഫ് ജയിച്ചു. എന്നിട്ടും പ്രസിഡന്റ് പദവി നഷ്ടമായത് യുഡിഎഫ് വിജയത്തിന്റെ മാറ്റ് കുറച്ചിരിക്കുകയാണ്. നിലവില്‍ സിപിഎമ്മിലെ മനോഹരന്‍ ആണ് പുതിയ പ്രസിഡന്റ്.

Malappuram
English summary
UDF win but Lost President Post in Chaliyar in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X