ഇഎംസിന്റെ ഏലംകുളത്ത് യുഡിഎഫിന് വിജയം; അധികാരത്തിലെത്തുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം
മലപ്പുറം: കമ്മ്യൂണിസ്റ്റ് ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിപ്പാടിന്റെ ഗ്രാമമായ ഇലക്കുളം ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ച് യുഡിഎഫ്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുന്നത്. ജമാ അത്ത ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയമായി ധാരണയുണ്ടാക്കി ഏലംകുളത്ത് മത്സരിച്ച യുഡിഎഫിന് ഒടുവില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ഭാഗ്യം തുണക്കുകയായിരുന്നു. ഏലംകുളത്ത് യുഡിഎഎഫില്‍ നിന്നുള്ള 6 പേരും എല്‍ഡിഎഫില്‍ നിന്ന് 6 പേരും 5 മറ്റുള്ളവരുമാണ് ജയിച്ചത്.
നറുക്കെടുപ്പിലൂടെ എലംകുളം പഞ്ചായത്ത് പ്രസിഡന്റായി ഡിസിസി സെക്രട്ടറി സി സുകുമാരനെ തിരഞ്ഞെടുത്തു. എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ച വാര്‍ഡുകള്‍ തുല്യമായതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ എംകെ റഫീഖിനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 32 സീറ്റുകളില്‍ 27 സീറ്റുകളില്‍ യുഡിഎഫും 5 സീറ്റുകളില്‍ എല്‍ഡിഎഫുമാണ് വിജയിച്ചത്. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 69 പഞ്ചാത്തുകളില് യുഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ 25 പഞ്ചായത്തുകളില്‍ എല്ഡിഎഎഫും അധികാരത്തിലെത്തി.
ജില്ലയില്‍ നറുക്കെടുപ്പ് നടന്ന 10 ജില്ലകളില്‍ 4 പഞ്ചായത്തുകളിൽ എൽഡിഎഫും 6 പഞ്ചായത്തുകളിൽ യുഡിഎഫും ഭരണം നേടി.വാഴയൂർ, കുറുവ, ചുങ്കത്തറ, ഏലംകുളം, വണ്ടൂർ, വെളിയങ്കോട് പഞ്ചായത്തുകളിൽ യുഡിഎഫും, നന്നംമുക്ക്, മേലാറ്റൂർ, തിരുവാലി, നിറമരതൂർ പഞ്ചായത്തുകളിൽ എൽഡിഎഫും നറുക്കെടുപ്പിലൂടെ വിജയിച്ചു.നിറമരുതൂരിൽ യുഡിഎഫിൻ്റെ ഒരു വോട്ട് അസാധുവായതോടെയാണ് നറുക്കെടുപ്പ് നടത്തിയത്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications