മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇഎംസിന്റെ ഏലംകുളത്ത്‌ യുഡിഎഫിന്‌ വിജയം; അധികാരത്തിലെത്തുന്നത്‌ 40 വര്‍ഷങ്ങള്‍ക്ക്‌ ശേഷം

Google Oneindia Malayalam News

മലപ്പുറം: കമ്മ്യൂണിസ്റ്റ്‌ ആചാര്യനും കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായ ഇഎംഎസ്‌ നമ്പൂതിപ്പാടിന്റെ ഗ്രാമമായ ഇലക്കുളം ഗ്രാമപഞ്ചായത്ത്‌ ഭരണം പിടിച്ച്‌ യുഡിഎഫ്‌. 40 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇതാദ്യമായാണ്‌ പഞ്ചായത്തില്‍ യുഡിഎഫ് അധികാരത്തിലെത്തുന്നത്‌. ജമാ അത്ത ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയമായി ധാരണയുണ്ടാക്കി ഏലംകുളത്ത്‌ മത്സരിച്ച യുഡിഎഫിന്‌ ഒടുവില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ വേളയില്‍ ഭാഗ്യം തുണക്കുകയായിരുന്നു. ഏലംകുളത്ത്‌ യുഡിഎഎഫില്‍ നിന്നുള്ള 6 പേരും എല്‍ഡിഎഫില്‍ നിന്ന്‌ 6 പേരും 5 മറ്റുള്ളവരുമാണ്‌ ജയിച്ചത്‌.

നറുക്കെടുപ്പിലൂടെ എലംകുളം പഞ്ചായത്ത്‌ പ്രസിഡന്റായി ഡിസിസി സെക്രട്ടറി സി സുകുമാരനെ തിരഞ്ഞെടുത്തു. എല്‍ഡിഎഫിനും യുഡിഎഫിനും ലഭിച്ച വാര്‍ഡുകള്‍ തുല്യമായതോടെ നറുക്കെടുപ്പിലൂടെയാണ്‌ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്‌.

elamkulam

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി യുഡിഎഫിലെ എംകെ റഫീഖിനെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 32 സീറ്റുകളില്‍ 27 സീറ്റുകളില്‍ യുഡിഎഫും 5 സീറ്റുകളില്‍ എല്‍ഡിഎഫുമാണ്‌ വിജയിച്ചത്‌. ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളില്‍ 69 പഞ്ചാത്തുകളില്‍ യുഡിഎഫ്‌ അധികാരത്തിലെത്തിയപ്പോള്‍ 25 പഞ്ചായത്തുകളില്‍ എല്‍ഡിഎഎഫും അധികാരത്തിലെത്തി.

ജില്ലയില്‍ നറുക്കെടുപ്പ്‌ നടന്ന 10 ജില്ലകളില്‍ 4 പഞ്ചായത്തുകളിൽ എൽഡിഎഫും 6 പഞ്ചായത്തുകളിൽ യുഡിഎഫും ഭരണം നേടി.വാഴയൂർ, കുറുവ, ചുങ്കത്തറ, ഏലംകുളം, വണ്ടൂർ, വെളിയങ്കോട് പഞ്ചായത്തുകളിൽ യുഡിഎഫും, നന്നംമുക്ക്, മേലാറ്റൂർ, തിരുവാലി, നിറമരതൂർ പഞ്ചായത്തുകളിൽ എൽഡിഎഫും നറുക്കെടുപ്പിലൂടെ വിജയിച്ചു.നിറമരുതൂരിൽ യുഡിഎഫിൻ്റെ ഒരു വോട്ട് അസാധുവായതോടെയാണ് നറുക്കെടുപ്പ് നടത്തിയത്.

Recommended Video

cmsvideo
നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

Malappuram
English summary
UDF win in EMS namboodiripad elamkulam panchayat after 40 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X