മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സാമൂഹിക ശാക്തീകരണ പദ്ധതികളുമായി ഉമറാ കോണ്‍ഫറന്‍സിനു സമാപ്തി, ഐക്യപ്രഖ്യാപനവുമായി സുന്നി നേതാക്കള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സംതൃപ്ത കുടുംബം, സംഘര്‍ഷ രഹിത സമൂഹം, സാമ്പത്തിക വിശുദ്ധി എന്നിവയുടെ അനിവാര്യത തിരിച്ചറിഞ്ഞ്, സാമൂഹിക ശാക്തീകരണ പദ്ധതികളുമായി സുന്നി മഹല്ല് ഫെഡറേഷന്റെ സംസ്ഥാന ഉമറാ കോണ്‍ഫറന്‍സിന് ഉജ്ജ്വല സമാപ്തി. ചെമ്മാട്ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ പ്രത്യേകം സജ്ജമാക്കിയ വാദീ അറഫയില്‍ നടന്ന ഏകദിന സംസ്ഥാന ഉമറാ കോണ്‍ഫറന്‍സില്‍ സംസ്ഥാനത്തെ വിവിധ മഹല്ലുകളില്‍ നിന്നുള്ള ആറായിരത്തോളം മഹല്ല് പ്രതിനിധികള്‍ പങ്കെടുത്തു.

കയറ്റിയിറക്ക് സ്തംഭനം തുടർക്കഥ; ഒരു കുപ്പി പോലുമില്ലാതെ കായംകുളത്തെ വിദേശമദ്യ വിൽപനശാല!!

സംതൃപ്ത കുടുംബം കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയും പ്രായോഗിക പദ്ധതികളും, പലിശരഹിത സാമ്പത്തിക ഇടപാടുകളുടെ സാമൂഹ്യ പ്രാധാന്യവും സാമൂഹ്യ ഐക്യപ്രമേയങ്ങളും മുന്നോട്ടു വെച്ച ഉമറാ കോണ്‍ഫറന്‍സ് സുന്നി മഹല്ല് ഫെഡേഷന്‍ ചരിത്രത്തിലെ പ്രധാന വഴിത്തിരിവാകും. തൃശൂര്‍ ദേശമംഗലത്ത് നടന്ന വാദി ഖുബായുടെയും കാസര്‍ഗോഡ് കൈതക്കാട് നടന്ന ലൈറ്റ് ഓഫ് മദീനയുടെയും തുടര്‍ച്ചയായിട്ടാണ് ദാറുല്‍ഹുദായില്‍ വാദി അറഫ ഒരുക്കിയത്.

Sunni

എസ്എംഎഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉമറാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത ജനറല്‍ സെക്രട്ടറി ബഹു.പ്രൊഫ.കെ.ആലിക്കുട്ടി മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്ലിയാര്‍, ത്വാഖാ അഹ്മദ് മൗലവി, എം.പി കുഞ്ഞ് മുഹമ്മദ് മുസ്ലിയാര്‍, യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍, കെ.എം. സൈദലവി ഹാജി കോട്ടക്കല്‍, ഡോ.യു.വി.കെ മുഹമ്മദ്, എസ്.കെ ഹംസ ഹാജി പയ്യന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു. യു.ശാഫി ഹാജി സ്വാഗതവും പ്രൊഫ.തോന്നക്കല്‍ ജമാല്‍ നന്ദിയും പറഞ്ഞു.

ശേഷം ലൈറ്റ് ഓഫ് മദീന റിവ്യു വിഷ്വല്‍ നടന്നു. ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍ അവതരണം നിര്‍വഹിച്ചു. രാവിലെ ഒമ്പതിനു സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മര്‍ഹൂം യു. ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറയില്‍ നടന്ന സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറാംഗം ഹാജി. എ മരക്കാര്‍ ഫൈസി നേതൃത്വം നല്‍കി. എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തി.

11:30 ന് ആരംഭിച്ച സംതൃപ്ത കുടുംബം സെഷന്‍ കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും എസ്.എം.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍ അദ്ധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ്.വി മുഹമ്മദലി മാസ്റ്റര്‍, ഹക്കീം മാസ്റ്റര്‍ മാടക്കല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. സി.ടി അബ്ദുല്‍ ഖാദിര്‍ സ്വാഗതവും ഒ.എം ശരീഫ് ദാരിമി നന്ദിയും പറഞ്ഞു.ഉച്ചക്ക് രണ്ടിന് നടന്ന ധനകാര്യം: വിനിമയവും വിശുദ്ധിയും സെഷന്‍ ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര ഉദ്ഘാടനം ചെയ്തു. എം.പി മുസ്തഫല്‍ ഫൈസി അദ്ധ്യക്ഷനായി.

ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുനീര്‍ ഹുദവി ഫറോക്ക് എന്നിവര്‍ വിഷയാവതരണം നടത്തി. പിണങ്ങോട് അബൂബക്കര്‍ സ്വാഗതവും ഇസ്മാഈല്‍ ഹുദവി ചെമ്മാട് നന്ദിയും പറഞ്ഞു. 3.15 നടന്ന മൂന്നാം സെഷന്‍ സംഘര്‍ഷ രഹിത സമൂഹം കോഴിക്കോട് ഖാദിയും എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ഹംസ മുസ്ലിയാര്‍ വയനാട് അദ്ധ്യക്ഷത വഹിച്ചു. സമസ്ത മുശാവറാംഗം ആദൃശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍, ബശീര്‍ വെള്ളിക്കോത്ത്, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.

സമാപന സെഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറ. സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി വാദീ അറഫയുടെ സന്ദേശപ്രഭാഷണം നടത്തി. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത മുശാവറ മെമ്പര്‍ ബഹു .എം.എം മുഹ് യുദ്ദീന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. നാസര്‍ ഫൈസി കൂടത്തായി ആമുഖവും എ.കെ ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.

മഹല്ലുകള്‍ സാമൂഹിക ശാക്തീകരണത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍

സമൂഹ നിര്‍മിതിയുടെ പ്രഭവകേന്ദ്രങ്ങളാണ് മഹല്ലുകളെന്നും അവിടെ നിന്നാണ് സമുദായ ശാക്തീകരണമാരംഭിക്കേണ്ടതെന്നും സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ പ്രത്യേകം സജ്ജമാക്കിയ വാദി അറഫയില്‍ നടന്ന എസ്.എം.എഫിന്റെ സംസ്ഥാന ഉമറാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. വലിയ ഉത്തരവാദിത്വമാണ് മഹല്ല് നേതൃത്വത്തിനുള്ളത്. സമൂഹത്തിന്റെ സാംസ്‌കാരികവും വൈജ്ഞാനികവും സാമ്പത്തികവുമായ മേഖലകളിലെ വിശുദ്ധിയും പുരോഗതിയും നിര്‍ണയിക്കുന്നതില്‍ മഹല്ലു സംവിധാനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു. മഹല്ല് കമ്മിറ്റികള്‍ ദൗത്യബോധത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയാണ് പുതിയ കാല സാഹചര്യങ്ങള്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നത്. പരസ്പരം വിമര്‍ശിക്കുകയും ആരോണപങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നതിനു പകരം സാമൂഹിക ശാക്തീകരണത്തിനു വേണ്ടി പണ്ഡിതരും സാമൂഹിക നേതാക്കളും യോജിച്ചു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

നേതാക്കള്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുക

മത പണ്ഡിതരും സമുദായ നേതാക്കളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ഭിന്നതകള്‍ ഒഴിവാക്കി ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ഉമറാ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. കേരളീയ മുസ്‌ലിംകള്‍ നേടിയെടുത്ത മത സാമൂഹിക വിദ്യാഭ്യാസ മന്നേറ്റത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ചവരാണ് ഉലമാക്കളും ഉമറാക്കളും. സമൂഹ മാധ്യമങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ ഏര്‍പെടുന്നതിനു പകരം സമുദായ നന്മക്കായി പ്രവര്‍ത്തിക്കുന്ന തലമുറയാണ് നമുക്ക് വേണ്ടത്. സമസ്തയുടെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെയാണ് നാം വളര്‍ത്തിയെടുക്കേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.

സംഘര്‍ഷ രഹിത സമൂഹമാണ് വേണ്ടത്

സമൂഹത്തിനകത്തെ സംഘര്‍ഷങ്ങളാണ് പുതിയ കാലം നേരിടുന്ന വലിയ പ്രശ്‌നമെന്നും സംഘര്‍ഷ രഹിത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ പണ്ഡിതരും മഹല്ല് നേതൃത്വവും ക്രിയാത്മകമായി ഇടപെടണമെന്നും സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍. സമൂഹത്തിനിടയില്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. സാമൂഹികവും രാഷ്ര്ടീയവുമായ പ്രതിസന്ധികള്‍ക്ക് പരിഹാരം നിശ്ചയിക്കാന്‍ ഉലമാ- ഉമറാ സംഘടിത മുന്നേറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സംതൃപ്ത കുടുംബങ്ങളെ സൃഷ്ടിച്ചെടുക്കണം

സമൂഹത്തിലെ എറ്റവും ചെറിയ കൂട്ടുഘടകമായ കുടുംബങ്ങള്‍ ഐക്യത്തോടെ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും അതിനായി നാം സംതൃപ്ത കുടുംബങ്ങളെ സൃഷ്ടിച്ചെടുക്കണമെന്നും സമസ്ത കേരള ഇസ്‌ലാ മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്‍. കുടുംബങ്ങളിലെ സംഘര്‍ഷാവസ്ഥ സമൂഹത്തിനകത്തും തലമുറയുടെ ഐക്യബോധത്തിലും വിള്ളലുകളുണ്ടാക്കാന്‍ കാരണമാകും. നമ്മുടെ മക്കളാണ് ഭാവി തലമുറയെ നയിക്കേണ്ടതെന്നും അവര്‍ക്ക് സ്‌നേഹവും കുടുംബ ബോധവും കൈമാറാനുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Malappuram
English summary
Umara conference end in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X