ഏഴുവയസ്സുകാരനെ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉമ്മര്‍ എം.എല്‍.എ
മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ഡോക്ടറുടെയും, ജീവനക്കാരുടെയും അശ്രദ്ധമൂലം ആളുമാറി ശസ്ത്രക്രിയക്ക് വിധേയനായ ഏഴുവയസുകാരന് തുടര്‍ചികിത്സയും, നഷ്ടപരിഹാരവും നല്‍കണമെന്ന് നിയമസഭയില്‍ അഡ്വ. എം ഉമ്മര്‍ എംഎല്‍എയുടെ സബ്മിഷന്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാരപരമായ ശക്ഷാ നടപടികള്‍ വേണമെന്നും എംഎല്എആവശ്യപ്പെട്ടു. കുട്ടിക്ക് തുടര്‍ ചികിത്സക്കാവശ്യമായ സഹായം നല്‍കുമെന്നും, നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പരിഗണിക്കുമെന്നും മറുപടി പറഞ്ഞ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എ. സുരേഷ് കുമാറിനെ അച്ചടക്ക നടപടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.

ഈ സംഭവത്തില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായും അച്ചടക്ക നടപടികളുടെ തീര്‍പ്പിന് വിധേയമായും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ജീവനക്കാരുടെ അശ്രദ്ധ മൂലം രോഗിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുതെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ ജീവന് വച്ച് പന്താടുന്ന ഒരവസ്ഥയും അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. ശസ്ത്രക്രിയ മാറി നടത്തിയ ഏഴുവയസുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications