മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏഴുവയസ്സുകാരനെ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉമ്മര്‍ എം.എല്‍.എ

  • By Desk
Google Oneindia Malayalam News

മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ഡോക്ടറുടെയും, ജീവനക്കാരുടെയും അശ്രദ്ധമൂലം ആളുമാറി ശസ്ത്രക്രിയക്ക് വിധേയനായ ഏഴുവയസുകാരന് തുടര്‍ചികിത്സയും, നഷ്ടപരിഹാരവും നല്‍കണമെന്ന് നിയമസഭയില്‍ അഡ്വ. എം ഉമ്മര്‍ എംഎല്‍എയുടെ സബ്മിഷന്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള മാതൃകാരപരമായ ശക്ഷാ നടപടികള്‍ വേണമെന്നും എംഎല്‍എആവശ്യപ്പെട്ടു. കുട്ടിക്ക് തുടര്‍ ചികിത്സക്കാവശ്യമായ സഹായം നല്‍കുമെന്നും, നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പരിഗണിക്കുമെന്നും മറുപടി പറഞ്ഞ മന്ത്രി കെ കെ ശൈലജ അറിയിച്ചു.

<br> ബീഫ് കൈവശം വെച്ചതിന് ക്രൂര മർദ്ദനം; ഗോരക്ഷാ പ്രവർത്തകർ വധഭീഷണി മുഴക്കി, ബീഫ് വിറ്റവരും അറസ്റ്റിൽ
ബീഫ് കൈവശം വെച്ചതിന് ക്രൂര മർദ്ദനം; ഗോരക്ഷാ പ്രവർത്തകർ വധഭീഷണി മുഴക്കി, ബീഫ് വിറ്റവരും അറസ്റ്റിൽ

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. എ. സുരേഷ് കുമാറിനെ അച്ചടക്ക നടപടികളുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.

manjerimedicalcollege-1

ഈ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായും അച്ചടക്ക നടപടികളുടെ തീര്‍പ്പിന് വിധേയമായും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

ജീവനക്കാരുടെ അശ്രദ്ധ മൂലം രോഗിക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുതെന്ന് മന്ത്രി പറഞ്ഞു. രോഗിയുടെ ജീവന്‍ വച്ച് പന്താടുന്ന ഒരവസ്ഥയും അംഗീകരിക്കാന്‍ കഴിയില്ല. അതിനാല്‍ തന്നെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്. ശസ്ത്രക്രിയ മാറി നടത്തിയ ഏഴുവയസുകാരന് സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Malappuram
English summary
Ummer MLA seeks compensation for boy on wrong surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X