Get Updates
Get notified of breaking news, exclusive insights, and must-see stories!

സുവര്‍ണ അവസരം നഷ്ടപ്പെടുത്തി; മുസ്ലിം ലീഗിന്റെ വിശ്വാസ്യത തകരുമെന്ന് കെടി ജലീല്‍

മലപ്പുറം: ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് സിപിഎം നടത്താനിരിക്കുന്ന സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച മുസ്ലിം ലീഗിന്റെ നടപടിക്കെതിരെ വ്യത്യസ്തമായ അഭിപ്രായമാണ് ഉയരുന്നത്. മുസ്ലിം ലീഗ് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി എന്നാണ് ഒരു ആക്ഷേപം. എന്നാല്‍, ന്യൂനപക്ഷ വിരുദ്ധ സമീപനം സ്വീകരിക്കുന്ന സിപിഎമ്മിനൊപ്പം ലീഗ് ചേരാതിരുന്നത് നന്നായി എന്ന അഭിപ്രായവും ഉണ്ട്.

ഈ മാസം 15നാണ് കോഴിക്കോട് സിപിഎം സെമിനാര്‍. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് യുഡിഎഫില്‍ നിന്ന് മുസ്ലിം ലീഗിനാണ് ക്ഷണമുണ്ടായിരുന്നത്. വ്യക്തമായ നിലപാടില്ലാത്തതിനാലാണ് കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതെന്നും സിപിഎം പറയുന്നു. ഈ സാഹചര്യത്തില്‍ മുസ്ലിം ലീഗ് സെമിനാറില്‍ പങ്കെടുക്കുമോ എന്ന ചോദ്യം ഉയരുകയും ചെയ്തിരുന്നു.

kt-jaleel-thangal

മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് പാണക്കാട് ചേരുകയും സെമിനാറില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. ദേശീയതലത്തില്‍ പോരാട്ടം നടത്തേണ്ട വിഷയമാണ് ഏക സിവില്‍ കോഡ്. കോണ്‍ഗ്രസില്ലാതെ ഈ പോരാട്ടം നടക്കില്ല. യുഡിഎഫിന്റെ ഐക്യത്തിന് വേണ്ടി നില കൊള്ളുന്നുവെന്നും മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കം പൊളിഞ്ഞു എന്നാണ് വിഷയത്തില്‍ ഉയര്‍ന്ന ഒരു അഭിപ്രായം. എന്നാല്‍ നിലപാടില്ലാത്ത കോണ്‍ഗ്രസിനൊപ്പം ലീഗ് പോകുന്നത് മണ്ടത്തരമാണ് എന്ന അഭിപ്രായവും ഉയര്‍ന്നു. മുസ്ലിം ലീഗിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നിലപാടാണിതെന്ന് കെടി ജലീല്‍ എംഎല്‍എ പ്രതികരിച്ചു.

ഏക സിവില്‍ കോഡില്‍ ഇതുവരെ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. പിന്നെ എങ്ങനെയാണ് അവര്‍ക്കൊപ്പം ലീഗ് ഉറച്ചുനില്‍ക്കുമെന്ന തീരുമാനം എടുക്കുക. ലീഗിന്റെ തീരുമാനം വലിയ രാഷ്ട്രീയ തമാശയാണ്. കോണ്‍ഗ്രസിനെ കൊണ്ട് വ്യക്തമായ അഭിപ്രായം പറയിപ്പിക്കാനുള്ള അവസരമാണ് ലീഗ് നഷ്ടപ്പെടുത്തിയതെന്നും കെടി ജലീല്‍ അഭിപ്രായപ്പെട്ടു.

ഒരു വിഭാഗം ലീഗ് നേതാക്കളെ സ്വാധീനിച്ചാണ് കോണ്‍ഗ്രസ് കളിച്ചത്. സമ്മര്‍ദ്ദത്തിലാക്കി മുസ്ലിം ലീഗിനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതാണെന്നേ വിലയിരുത്താനാകൂ. ഓരോ വേളയില്‍ വ്യത്യസ്തമായ അഭിപ്രായം പറയുന്ന പാര്‍ട്ടിയായി ലീഗ് മാറി. ഇത് കോണ്‍ഗ്രസിന് മുസ്ലിം ലീഗിന് മേല്‍ കുതിര കയറാന്‍ കരുത്ത് നല്‍കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ഇനി ലീഗിന് സാധിക്കില്ലെന്നും കെടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+