മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം എസ്പി ഉൾപ്പടെ ഏഴ് പോലീസുകാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സ്‌പെഷ്യൽ ഓപ്പറേഷൻ മെഡൽ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ മെഡലിന് കേരളത്തില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. എടക്കര പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മനോജ് പറയട്ട, പോത്തുകല്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അബ്ബാസ്.കെ, മലബാര്‍ സ്‌പെഷ്യല്‍ പോലീസിലെ ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ് ബഷീര്‍.റ്റി.കെ, ശ്യാം കുമാര്‍.എസ്.കെ, ഹവില്‍ദാര്‍ നിധീഷ്.സി, പോലീസ് കോണ്‍സ്റ്റബിള്‍മാരായ സക്കീര്‍.കെ, അബ്ദുള്‍ ഹമീദ്.എം എന്നിവര്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

kerala

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ പ്രകൃതിദുരന്തമുണ്ടായപ്പോള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ അവാര്‍ഡിന് അര്‍ഹരായത് കേരളത്തില്‍ നിന്നാണ്.

അതേസമയം, കേരള പോലീസിന്റെ രൂപീകരണദിനാഘോഷത്തോടനുബന്ധിച്ചുളള വിവിധ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച നടക്കും. ഇതിന്റെ ഭാഗമായി തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് രണ്ട് പ്ലാറ്റൂണ്‍ സേനാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് ഓണ്‍ലൈനില്‍ അഭിവാദ്യം അര്‍പ്പിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിലും ബറ്റാലിയനുകളിലും സ്‌പെഷ്യല്‍ യൂണിറ്റുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.

യുഡിഎഫിലേക്ക് പിസി ജോർജിന് വഴിയടഞ്ഞു, എടുക്കുന്നില്ലെന്ന് ഹസ്സൻ, എന്ത് അധികാരമെന്ന് പിസി ജോർജ്യുഡിഎഫിലേക്ക് പിസി ജോർജിന് വഴിയടഞ്ഞു, എടുക്കുന്നില്ലെന്ന് ഹസ്സൻ, എന്ത് അധികാരമെന്ന് പിസി ജോർജ്

ആദ്യ ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകന്‍ സര്‍ ഷോണ്‍ കോണറി അന്തരിച്ചുആദ്യ ഏഴ് ജയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകന്‍ സര്‍ ഷോണ്‍ കോണറി അന്തരിച്ചു

Malappuram
English summary
Union Home Minister's Special Operation Medal for seven police personnel, including Malappuram SP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X