മദ്യപിച്ച് വീട്ടിലെത്തി... വഴക്ക് മൂത്തപ്പോൾ സ്റ്റീൽ ഫ്ലാസ്കെടുത്ത് ഭാര്യയുടെ തലക്കടിച്ചു, വടശ്ശേരി സ്വദേശി സുരേഷ് റിമാന്റിൽ
മലപ്പുറം: മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഭര്‍ത്താവിനെ അറസ്റ്റില്‍. അരക്കുപറമ്പ് മാടാംമ്പാറ വടശ്ശേരി സുരേഷ്(41)നെയാണ് അറസ്റ്റുചെയ്തത്. അരക്കുപറമ്പില്‍ നിന്നും പെരിന്തല്‍മണ്ണ വനിതാ എസ്.ഐ. രമാദേവിയും സംഘവുമാണ് ഇയാളെ അറസ്റ്റുചെയ്തത്. 2018 നവംബര്‍ 30 നായിരുന്നു സംഭവം.
മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വെള്ളംനിറച്ച സ്റ്റീല്‍ ഫ്‌ളാസ്‌ക് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഇതിനും മര്‍ദിച്ചതായി പറയുന്നുണ്ട്. മദ്യപിച്ച് വീട്ടിലെത്തുന്ന പ്രതി വെള്ളംനിറച്ച സ്റ്റീല്‍ ഫ്‌ളാസ്‌ക് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായായിരുന്നു. മുമ്പു കയ്യില്‍കിട്ടുന്ന വസ്തുക്കള്‍വെച്ചു അക്രമിക്കാറുണ്ടെന്നും പരാതിയുണ്ട്.













Click it and Unblock the Notifications