മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തി; രണ്ടു വാക്കുകള്‍ മാത്രം... മന്ത്രി റിപോര്‍ട്ട് തേടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു എന്ന് കരുതപ്പെടുന്ന സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് തേടി. മാങ്കേരി ദളിത് കോളനിയിലെ കുളത്തിങ്ങല്‍ വീട്ടില്‍ ബാലകൃഷ്ണന്റെയും ഷീബയുടെയും മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ദേവികയെ ആണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് നോട്ട് പുസ്തകത്തില്‍ കണ്ടെത്തി. ഞാന്‍ പോകുന്നു എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്.

ra

സംസ്ഥാനത്ത് ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍സാധിക്കാത്തതാണ് കുട്ടിയുടെ ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മകള്‍ വിഷമം പങ്കുവച്ചിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മലപ്പുറം ഡിഡിഇയോട് വിദ്യാഭ്യാസ മന്ത്രി സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ദേവികയുടെ വീട്ടിലെ ടിവി കേടാണ്. പണമില്ലാത്തതിനാല്‍ നന്നാക്കിയിട്ടില്ല. രോഗത്തെ തുടര്‍ന്ന് അച്ഛന് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇദ്ദേഹം കൂലിപ്പണിക്കാരനാണ്. സ്മാര്‍ട്ട്‌ഫോണും വീട്ടിലില്ല. ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കില്ലല്ലോ എന്ന് വിദ്യാര്‍ഥിനി വീട്ടുകാരോട് പറഞ്ഞിരുന്നുവത്രെ. നന്നായി പഠിക്കുന്ന വിദ്യാര്‍ഥിനി കൂടിയാണ് ദേവിക.

ഇരിമ്പിളിയം സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ് ദേവിക. തിങ്കളാഴ്ച വൈകുന്നേരമാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ മറ്റൊരു വീട്ടിന്റെ മുറ്റത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ കാണാതായ കുട്ടിയെ തിരയുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്ത് നിന്ന് ലഭിച്ചിരുന്നു. ദുരൂഹതയില്ലെന്ന് പോലീസ് അറിയിച്ചു.

Malappuram
English summary
Valanchery Student Suicide; Death note found in House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X