വളാഞ്ചേരിയില്‍ യുവതിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; വീടിനടുത്ത് മൃതദേഹം കുഴിച്ചിട്ട നിലയില്‍
മലപ്പുറം: വളാഞ്ചേരിയില്‍ യുവതിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയുടെ വീടിന് സമീപത്ത് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇത് കാണാതായ യുവതിയുടേതാണോ എന്ന് പരിശോധനകള്‍ക്ക് ശേഷമേ വ്യക്തമാകൂ. ചോറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെ മാര്‍ച്ച് 10നാണ് കാണാതായത്. പതിവ് പോലെ വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കിലേക്ക് എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പിന്നീട് കണ്ടില്ല. ക്ലിനിക്കിലെത്തിയതുമില്ല.

തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്. പോലീസ് വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. യുവതി നടന്നുപോകുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്. പോലീസ് യുവതിയുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. വീട്ടുകാര്‍ ആദ്യം വിളിച്ച സമയം ഒരു തവണ ബെല്ലടിച്ചു. പിന്നീട് സ്വിച്ച് ഓഫ് ആകുകയായിരുന്നു.
പെണ്‍കുട്ടി ക്ലിനിക്കിലെത്തിയിട്ടില്ല എന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതിന് തെളിവുണ്ട്. തുടര്‍ന്ന് ഒന്നര മാസത്തോളമായി പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീടിന് സമീപം മണ്ണ് മാറ്റിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒരു മൃതദേഹം ലഭിച്ചു. ഇത് ആരുടേതാണ് എന്ന് വിശദമായ പരിശോധനയിലാണ് വ്യക്തമാകുക. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications