മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂടതല്‍ കട്ട സപ്പോര്‍ട്ട്, അല്‍പ്പം ഭീഷണി; വണ്ടൂരില്‍ സുല്‍ഫത്തിന്റെ പ്രചാരണം തകൃതി

Google Oneindia Malayalam News

മലപ്പുറം: മുസ്ലിം കുടുംബത്തില്‍ നിന്ന് ബിജെപിയില്‍ അംഗത്വമുള്ളവര്‍ വളരെ കുറവാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. എന്നാല്‍ ഇതുവരെയുണ്ടായിരുന്ന എല്ലാ ധാരണകളും പൊളിച്ചെഴുതുകയാണ് വണ്ടൂര്‍ ആറാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്ത്. ഇവരുടെ ബിജെപി സ്ഥാനാര്‍ഥിത്വം സംസ്ഥാന തലത്തില്‍ ചര്‍ച്ചയാണ്. പഠന കാലം തൊട്ടുതന്നെ ബിജെപിയോട് അടുപ്പം തോന്നിയിരുന്ന സുല്‍ഫത്ത് നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തകനങ്ങളില്‍ കൂടുതല്‍ ആകൃഷ്ടയാകുകയായിരുന്നു.

2

ബിജെപി സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തിയാണ് അംഗത്വം നല്‍കിയതും മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടതും. ബിജെപി സ്ഥാനാര്‍ഥിയായി സുല്‍ഫത്ത് കളത്തിലിറങ്ങി എന്നറിഞ്ഞതോടെ വിവിധ തരത്തിലായിരുന്നു ആളുകളുടെ പ്രതികരണം. പലരും രഹസ്യമായി കട്ട സപ്പോര്‍ട്ട് എന്ന് അറിയിച്ചുവെന്ന് സുല്‍ഫത്ത് പറയുന്നു. എന്നാല്‍ കുടുംബത്തിലും പരിചയത്തിലുമുള്ള ചിലര്‍ ഭീഷണിയും ആശ്ചര്യവും കലര്‍ന്ന പ്രതികരണമായിരുന്നു.

രണ്ടിടത്ത് വോട്ട്; വെട്ടിലായി ബിജെപി നേതാവ് വിവി രാജേഷ്, പ്രതികരണം ഇങ്ങനെ... നിയമ നടപടിരണ്ടിടത്ത് വോട്ട്; വെട്ടിലായി ബിജെപി നേതാവ് വിവി രാജേഷ്, പ്രതികരണം ഇങ്ങനെ... നിയമ നടപടി

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; മലപ്പുറത്ത് ഇത്തവണ തീപാറുന്ന മത്സരം;മോദി ആരാധികയായ ടിപി സുൽഫത്ത് ബിജെപി സ്ഥാനാർഥി

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുകയാണ് സുല്‍ഫത്തിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി വണ്ടൂരിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്നതെന്ന് സുല്‍ഫത്ത് കൂട്ടിച്ചേര്‍ത്തു. അബ്ദുള്ളക്കുട്ടിയുടെ ബിജെപിയിലേക്കുള്ള രംഗ പ്രവേശം പാര്‍ട്ടിക്ക് ഗുണം ചെയ്തു എന്നാണ് വിലയിരുത്തല്‍. ഒട്ടേറെ മുസ്ലിങ്ങള്‍ ബിജെപിയില്‍ ചേരാന്‍ ഇതിന് ശേഷം താല്‍പ്പര്യം കാണിക്കുന്നു എന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. 60 മുസ്ലിം സ്ഥാനാര്‍ഥികള്‍ ഇത്തവണ ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നു എന്നതും പാര്‍ട്ടിക്ക് നേട്ടമാണ്. ഇതില്‍ ഒട്ടേറെ വനിതകളും ഉള്‍പ്പെടും. മലപ്പുറം ജില്ലയിലെ തന്നെ പൊന്‍മുണ്ടം പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന ആയിഷയും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

Malappuram
English summary
Vandoor BJP candidate Sulfath response about her Candidature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X