മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് മരിച്ചയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; റിയാദില്‍ നിന്നെത്തിയത് ദിവസങ്ങള്‍ക്ക് മുമ്പ്

Google Oneindia Malayalam News

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയവെ കഴിഞ്ഞദിവസം മരിച്ച വൃദ്ധന് കൊറോണ രോഗം സ്ഥിരീകരിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആണ്. ഇന്ന് വൈകീട്ട് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കും. 82കാരനായ വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് ആണ് മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ മാസം 29നാണ് സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് നാട്ടിലെത്തിയത്. ജൂലൈ ഒന്നിന് പനി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ മരിച്ചു. സ്രവ പരിശോധന നടത്തിയപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്.

d

റിയാദില്‍ നിന്നെത്തിയ മുഹമ്മദിനെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിരുന്നു. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയവെയാണ് പനി ശക്തമായത്. തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൊറോണയുടെ ലക്ഷണങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം ശനിയാഴ്ച വിട്ടുനല്‍കിയിരുന്നില്ല. പരിശോധന ഫലം വന്നശേഷം വിട്ടുനല്‍കാമെന്നാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി.

സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്സിന്ധ്യയെ കൂടെ ചേര്‍ത്ത ബിജെപിക്ക് തലവേദന ഒഴിയുന്നില്ല; പുതിയ ആവശ്യം... ചൗഹാന്‍ ദില്ലിയിലേക്ക്

ശിവസേനയ്ക്ക് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 5 പ്രമുഖര്‍ രാജിവച്ചു, ബിജെപി റാഞ്ചാന്‍ നില്‍ക്കവെ..ശിവസേനയ്ക്ക് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 5 പ്രമുഖര്‍ രാജിവച്ചു, ബിജെപി റാഞ്ചാന്‍ നില്‍ക്കവെ..

ഇറാനെ ഞെട്ടിച്ച് രണ്ട് വന്‍ സ്‌ഫോടനങ്ങള്‍; ആണവ, മിസൈല്‍ കേന്ദ്രങ്ങളില്‍... പിന്നില്‍ ഇസ്രായേല്‍?ഇറാനെ ഞെട്ടിച്ച് രണ്ട് വന്‍ സ്‌ഫോടനങ്ങള്‍; ആണവ, മിസൈല്‍ കേന്ദ്രങ്ങളില്‍... പിന്നില്‍ ഇസ്രായേല്‍?

Malappuram
English summary
Vandoor Native, died in under observation, confirmed Coronavirus case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X