മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യാസഹോദരിയെ തോട്ടില്‍ മുക്കി കൊലപ്പെടുത്തിയ കേസ്: വിധി വ്യാഴാഴ്ച്ച, സംഭവം മലപ്പുറത്ത്!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഭാര്യാ സഹോദരിയെ തോട്ടില്‍ തള്ളിയിട്ട ശേഷം മുക്കി കൊലപ്പെടുത്തിയെന്ന കേസില്‍ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഫെബ്രു 28ന് വിധി പ്രസ്താവിക്കും. പെരിന്തല്‍മണ്ണ അരക്കുപറമ്പ് പള്ളിക്കുന്ന് വെല്ലടിക്കാട്ടില്‍ അബ്ദുറഹിമാന്‍ (60) ആണ് പ്രതി.അബ്ദുറഹിമാന്റെ ഭാര്യാ സഹോദരിയായ എടയൂര്‍ പൂക്കാട്ടിരി ജുവൈരിയ്യയാണ് കൊല്ലപ്പെട്ടത്. 2015 ആഗസ്റ്റ് ആറിനാണ് സംഭവം. പെരിന്തല്‍മണ്ണയിലെ വീട്ടില്‍ നിന്നും ഭാര്യാസഹോദരിയെ കൂട്ടിക്കൊണ്ടുപോയി പലയിടങ്ങളിലും കറങ്ങി രാത്രി പത്തുമണിയോടെ ജുവൈരിയയുടെ വീട്ടിനടുത്തുള്ള പൂക്കാട്ടിരി തോടിനടുത്തേക്ക് കൊണ്ടു പോകുകയായിരുന്നു.

പാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ, സുഷമ പുറപ്പെടും, മുസ്ലിം നേതാക്കള്‍ക്കൊപ്പം സുഷമയുംപാകിസ്താന്‍ ഒറ്റപ്പെടുന്നു; ആവശ്യം തള്ളി യുഎഇ, സുഷമ പുറപ്പെടും, മുസ്ലിം നേതാക്കള്‍ക്കൊപ്പം സുഷമയും

പാങ്ങോട്- മണ്ടായി ട്രാക്ടര്‍ പാലത്തില്‍ നിന്നും ജുവൈരിയ്യയെ തോട്ടിലേക്ക് തള്ളിയിട്ട പ്രതി തോട്ടിലെ വെള്ളത്തില്‍ മുക്കിതാഴ്ത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. തെളിവ് നശിപ്പിക്കുന്നതിനായി ജുവൈരിയ്യയുടെ വസ്ത്രങ്ങള്‍ അഴിച്ച് തോട്ടില്‍ ഒഴുക്കി കളയുകയും രണ്ട് സ്വര്‍ണ്ണ വളകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കവരുകയും ചെയ്തുവെന്നും കേസുണ്ട്.

-1439014496-court-

2015 ജൂലൈ നാലിന് ജുവൈരിയ്യയുടെ എടയൂര്‍ പൂക്കാട്ടിരിയിലുള്ള വീട്ടില്‍ നിന്നും 6.25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചിരുന്നു. ഇക്കാര്യത്തില്‍ ജുവൈരിയക്ക് പ്രതിയെ സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302, 392, 201 എന്നീ വകുപ്പുകള്‍ പ്രകാരം വളാഞ്ചേരി സി ഐ ആയിരുന്ന കെ ജി സുരേഷ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 42 സാക്ഷികളുള്ള കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു ഹാജരായി. 1995ല്‍ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അബ്ദുറഹിമാന്‍ പ്രതിയാണ്.


അയല്‍വാസിയുടെ വീടിനു നേരെ അതിക്രമം കാട്ടിയ വയോധികനെ മഞ്ചേരി എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതി ആറുമാസം തടവിനും 10000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരീക്കോട് നോര്‍ത്ത് കൊഴക്കോട്ടൂര്‍ അത്തിക്കോട്ടില്‍ കരുമരക്കാടന്‍ അച്ചുതന്‍ (76)നെയാണ് ജഡ്ജി ഹരി ആര്‍ ചന്ദ്രന്‍ ശിക്ഷിച്ചത്. 2014 ഫെബ്രുവരി 12നായിരുന്നു കേസിന്നാസ്പദമായ സംഭവം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കൊഴക്കോട്ടൂര്‍ സ്വദേശി കണ്ണന്റെ മകന്‍ ഉണ്ണിപ്പേരി പ്രതിക്കെതിരെ സംസ്ഥാന പട്ടികജാതി ഗോത്ര വര്‍ണ്മ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. കമ്മീഷന്‍ നിര്‍ദ്ദേശ പ്രകാരം അരീക്കോട് പൊലീസ് കേസ്സെടുക്കുകയായിരുന്നു. കേസില്‍ അച്ചുതന്റെ മകന്‍ ബാബു രണ്ടാം പ്രതിയാണ്. ബാബു വിദേശത്തിലായതിനാല്‍ ഇയാള്‍ക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും.

ഇന്ത്യന്‍ ശിക്ഷാനിയമം 427 പ്രകാരം മൂന്ന് മാസം തടവ്, 10000 രൂപ പിഴ, എസ് സി എസ് ടി ആക്ട് പ്രകാരം ആറുമാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കുന്ന പക്ഷം 5000 രൂപ ഉണ്ണിപ്പേരിക്ക് നല്‍കാനും പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ സത്താര്‍ ഹാജരായി.

Malappuram
English summary
verdict on relative's death case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X