മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പശുവിന്റെ പോസ്റ്റുമാര്‍ട്ടത്തിന് 2000രൂപ കൈക്കൂലി: മലപ്പുറത്ത് വെറ്റിനറി ഡോക്ടര്‍ പിടിയില്‍!

Array

  • By Desk
Google Oneindia Malayalam News

മലപ്പുറം: പശുവിന്റെ പോസ്റ്റുമാര്‍ട്ടത്തിന് 2000രൂപ കൈക്കൂലി വാങ്ങിയ വെറ്റിനറി ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി മൃഗാശുപത്രിയിലെ ഡോക്ടര്‍ മക്കരപ്പറമ്പ് സ്വദേശി പഞ്ചളി വീട്ടില്‍ അബ്ദുള്‍ നാസറാ(44)ണ് പിടിയിലായത്.

മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി പ്രവീണിന്റെ പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ പശുവിനെ പോസ്റ്റുമാര്‍ട്ടം ചെയ്യാനാണ് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരുമാസം മുന്‍പാണ് പ്രവീണിന്റെ പശു രോഗം ബാധിച്ച് ചത്തത്. ഇന്‍ഷ്വറന്‍സ് തുക കിട്ടേണ്ടതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടറെ വിളിച്ചു. ഇന്‍ഷ്വറന്‍സ് തുക കിട്ടുമ്പോള്‍ 2000രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പ്രവീണിന് 50000രൂപ ഇന്‍ഷ്വറന്‍സ് തുക ലഭിച്ചു. ഇതറിഞ്ഞ നാസര്‍ 2000 രൂപ ആവശ്യപ്പെട്ടു. ഇതോടെ പ്രവീണ്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. ഇതോടെയാണ് മലപ്പുറം യൂണിറ്റ് ഡിവൈ.എസ്.പി രാമചന്ദ്രനും സംഘവും തന്ത്ര പൂര്‍വം അബ്ദുല്‍ നാസറിനെ കുടുക്കാന്‍ കെണിയൊരുക്കിയത്.

nasarvetenarydoctor

ചൊവ്വാഴ്ച്ച വൈകിട്ട് 3.30ന് തന്നെ സാക്ഷികളായ രണ്ട് ഗസറ്റഡ് ഓഫീസര്‍മാരുമൊത്ത് (ബഷീര്‍, അഹമ്മദ്, അസി.എന്‍ജിനിയര്‍ പി.ഡബ്ല്യൂ.ഡി(ഇലക്ട്രിക് സെക്ഷന്‍), മലപ്പുറം, വി.പി സ്വരൂപ്(അസി.എന്‍്ജിനിയര്‍ പി.ഡബ്ല്യൂ.ഡി മെഡിക്കല്‍ കോളജ് സെഷന്‍ മഞ്ചേരി) ട്രാപ്പ് ചെയ്യാന്‍ തക്കം പാര്‍ത്ത് പള്ളിപ്പുറത്തിനടത്ത് മുള്ളിയിലക്കടവിലുള്ള പ്രവീണിന്റെ ടിന്‍ ഷീറ്റുകൊണ്ടുള്ള ഫാമില്‍ പതിയിരിക്കുകയായിരുന്നു.

തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ പശുവിനെ പരിശോധിക്കാന്‍ ഫാമിലെത്തിയ ഡോ. അബ്ദുല്‍ നാസര്‍ പരിശോധന കഴിഞ്ഞ് നേരത്തെ പറഞ്ഞുറപ്പിച്ച കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സ് നല്‍കിയ നാല് കറന്‍സി നോട്ടുകള്‍ ഡോ. അബദുല്‍ നാസറിന് കൈമാറി. ഡോക്ടര്‍ പണം എണ്ണി നോക്കിയ ശേഷം ഇന്നത്തെ സന്ദര്‍ശനത്തിന് 500രൂപ വേറെയും വേണമെന്ന് പറഞ്ഞ സമയം വിജിലന്‍സ് ഡി.വൈ.എസ്.പിയും ഗസറ്റഡ് ഉദ്യോഗസ്ഥരും ചാടി വീഴുകയായിരുന്നു. ഡോക്ടറെ പിടികൂടിയ ശേഷം കയ്യിലുളള പണം ഫിനോഫ്‌ലിന്‍ ടെസറ്റ്് നടത്തി കൈക്കൂലി വാങ്ങിയതാണെന്ന് ഉറപ്പ് വരുത്തി വൈകിട്ട് 5.30ഓടെ നിയമാനുസരണം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് റിപ്പോര്‍ട്ട് സഹിതം കോഴിക്കോട് എന്‍ക്വയറി കമ്മീഷണര്‍ ആനഡ് സ്‌പെഷ്യല്‍ ജഡ്ജ്(വിജിലന്‍സ്) കോടതി മുമ്പാകെ ഹാജരാക്കും.

മലപ്പുറം ജില്ലയില്‍ അഞ്ച് മാസത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പതിനൊന്നാമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് നാസര്‍. ഇന്‍സ്‌പെക്ടര്‍മാരായ റഫീഖ്, സുരേഷ്, മനോജ്, എ.എസ്.ഐമാരായ മോഹന്‍ദാസ്, മുഹമ്മദലി, ശ്രീനിവാസന്‍, റഫീഖ് എന്നിവരടങ്ങിയ സംഘമാണ് നാസറിനെ പിടികൂടിയത്.

Malappuram
English summary
vetenary doctor arrested by vigilence on bribery charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X