മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടികളുടെ അജണ്ടകള്‍ നടപ്പാക്കുവാനുള്ള ഉപകരണമായി വിദ്യാഭ്യാസത്തെ കാണരുത്: വിസി

  • By Desk
Google Oneindia Malayalam News

മലപ്പുറം: അക്കാദമിക് കാര്യങ്ങളെ അക്കാദിമകമായി തന്നെ കരുതണമെന്നും രാഷ്ര്ടീയ പാര്‍ട്ടികളുടെ അജണ്ടകള്‍ നടപ്പാക്കുവാനുള്ള ഉപകരണമായി കരുതരുതെന്നും കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പറഞ്ഞു. സര്‍വകലാശാലാ ഗാന്ധി ചെയര്‍, ഡല്‍ഹി ചേമ്പര്‍ ഓഫ് എഡ്യുക്കേഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോഴിക്കോട്ടും തിരുവനന്തപുരത്തും 20ലക്ഷത്തിന്റെ കള്ളനോട്ടുവേട്ട: പിടിയിലായത് അഞ്ചുപേർ!!കോഴിക്കോട്ടും തിരുവനന്തപുരത്തും 20ലക്ഷത്തിന്റെ കള്ളനോട്ടുവേട്ട: പിടിയിലായത് അഞ്ചുപേർ!!

ആഗോള തലത്തിലുള്ള മാറ്റങ്ങള്‍ക്കനുയോജ്യമായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിയെടുക്കേണ്ടതുണ്ടെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാവരുത് നമ്മുടെ ഗവേഷണങ്ങളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന മാറ്റങ്ങള്‍ സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് എന്ത് നന്മ വരുത്തുമെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ചെയര്‍ ഡയറക്ടര്‍ ആര്‍.എസ്. പണിക്കര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍ ഇ. തോപ്പില്‍, ഡോ. ഷാഫി അബ്ദുള്ള, ഡോ. പി. ശിവദാസന്‍, ഡോ. അനില്‍ ചേലേമ്പ്ര, ഡോ. അബ്രഹാം ജോസഫ്, ഡോ. അച്ഛുത് ശങ്കര്‍, ഡോ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഡോ. മോളികുരുവിള, ഡോ. എം.സി.കെ. വീരാന്‍, പി. പ്രേമരാജന്‍, കെ. പ്രവീണ്‍കുമാര്‍, ഡോ. പി.കെ. നൗഷാദ് പ്രസംഗിച്ചു.

calicutuniversityvc-1

സമാപന സമ്മേളനത്തില്‍ പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ സെമിനാര്‍ ഏറെ ഉപകാരപ്രദമാണെന്നും ഇത്തരം സെമിനാറുകള്‍ കാഴ്ച്ചപ്പാടുകളെ വളര്‍ത്തുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Malappuram
English summary
Vice Chancellor of Calicut University about agenda of political
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X