മലപ്പുറത്ത് പോക്‌സോ കേസിലെ ഇര തൂങ്ങിമരിച്ച സംഭവം: കേസെടുത്ത് പൊലീസ്
മലപ്പുറം : മലപ്പുറത്ത് പോക്‌സോ കേസിലെ ഇര തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണം തന്നെ പെണ്‍കുട്ടിയുടെ മരണത്തെ സംബന്ധിച്ച് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ഇന്ന് രാവിലെയാണ് തേഞ്ഞിപ്പാലത്തെ വീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയാണ് പെണ്‍കുട്ടി .
ബന്ധുക്കള്‍ അടക്കമുള്ള ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും, കോഴിക്കോട് ഫറോക്ക് പൊലീസ് സ്റ്റേഷനിലും കൂട്ടബലാത്സംഗം ഉള്‍പ്പടെ മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് ഈ പെണ്‍കുട്ടി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ് .

തേഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ അമ്മയോടൊപ്പവും സഹോദരനൊപ്പവുമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. സഹോദരനെ സ്‌കൂളില്‍ കൊണ്ടു വിടുന്ന സമയത്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വന്ന ശേഷം പല തവണ പെണ്‍കുട്ടിയെ പ്രാതല്‍ കഴിക്കാനായി വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ ഫോണിലേക്ക് വിളിച്ച് നോക്കി. അപ്പോള്‍ ഫോണും എടുത്തില്ല. തുടര്‍ന്ന് വാതിലിന് മുകളിലുള്ള കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറയുന്നു .
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അതേസമയം, കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും പൊലീസ് പരിഗണിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. ആരുടെയും സഹായം ലഭിച്ചിട്ടില്ല. സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ആരും പരിഗണിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. കുട്ടി നേരത്തെയും ആത്മഹത്യ ശ്രമം നടത്തിയിരുന്നു. കുട്ടിക്ക് മതിയായ കൗണ്‍സിലിംഗും സംരക്ഷണവും കിട്ടിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട് .
Recommended Video
അതേ സമയം , കേസുമായി ബന്ധപ്പെട്ട് പോലീസുകാര്‍ ഇടയ്ക്കിടെ വീട്ടില്‍ വരുന്നതും മറ്റും പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. പോലീസുകാര്‍ വരുന്നത് കാരണം ഇവര്‍ക്ക് വാടകയ്ക്ക് താമസിക്കാന്‍ വീട് പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി . അടുത്തിടെയാണ് ഇപ്പോൾ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. മാത്രമല്ല, പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒരു തവണ പോലും പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നില്ലെന്നും പരാതിയുണ്ട് .












Click it and Unblock the Notifications