• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്തെ വെറ്ററിനറി ഡോക്ടറെ വിജിലന്‍സ് പിടികൂടിയത് കള്ളക്കേസിൽ? കെണിയൊരുക്കിയത് ശത്രുക്കളെന്ന് കേരള ഗവ. വെറ്റിറനറി ഡോക്‌റ്റേഴ്‌സ് അസോസിയേഷന്‍, പ്രതിഷേധം...

  • By Desk

മലപ്പുറം: പടിഞ്ഞാറ്റുംമുറി മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ അബ്ദുള്‍ നാസറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത് കള്ളക്കേസ് ചുമത്തിയാണെന്ന് കേരള ഗവ. വെറ്റിറനറി ഡോക്‌റ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി ജോബി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2019ല്‍ ബിജെപിക്ക് സീറ്റുകള്‍ കുറയും..... 212 സീറ്റ് ലഭിക്കുമെന്ന് സീ സര്‍വേ.... എന്‍ഡിഎ 293!!

പോസ്റ്റുമോര്‍ട്ടത്തിനു 2000 രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് വെറ്ററിനറി ഡോക്റ്ററെ ചൊവ്വാഴ്ച വിജിലന്‍സ് അറസ്റ്റ് ചെയ്തത്. വെറ്ററിനറി ഡോക്റ്റര്‍ക്ക് നിയമപ്രകാരം തന്നെ ഓഫിസ് സമയത്തിന് ശേഷം സ്വകാര്യ പ്രാക്റ്റീസ് ചെയ്യാമെന്നും അതിന് ഫീസ് വാങ്ങിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Protest

ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്ട്‌മെന്റിന്റെ മാന്വലിലും ഇത് പറയുന്നുണ്ട്. ചൊവ്വാഴ്ച മൂന്ന് മണിയ്ക്ക് ശേഷം മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി പ്രവീണിന്റെ ഫാമില്‍ ചികിത്സയ്ക്ക് പോയ വെറ്റിറനറി സര്‍ജന്‍ അബ്ദുല്‍നാസര്‍ കാര്യങ്ങള്‍ പറഞ്ഞിട്ടും കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

പ്രവീണ്‍ എന്ന വ്യക്തിയുടെ ഒരു പശുവിനെയും ഡോക്റ്റര്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടില്ല, ക്രെയിം കൊടുത്തിട്ടുമില്ല. പശു വീണുകിടക്കുന്നെന്ന് പറഞ്ഞ് വിളിച്ചിട്ടാണ് സ്വന്തം വാഹനത്തില്‍ മരുന്നുകളുമായി ഡോക്റ്റര്‍ പോയത്. പശുവിനെ ചികിത്സിച്ച ശേഷമാണ് ഇത്തരമൊരു കെണിയില്‍ കുടുക്കിയിരിക്കുന്നത്.

വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലുള്ളത്. മുന്‍പ് ഡോക്റ്റര്‍ ഫാമില്‍ പോയപ്പോള്‍ മദ്യപിച്ച് വന്ന രണ്ടുമൂന്നുപേര്‍ പശുവിനെ ചികിത്സയ്ക്കുന്നതിനിടെ ഇടപെടുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തത് അന്ന് വിലക്കിയിരുന്നു. അവരാണ് ഇപ്പോള്‍ ആ ഫാം നടത്തുന്നത്. അന്ന് അവര്‍ക്കുണ്ടായ ദേഷ്യത്തിന്റെ പകയാണ് കള്ളക്കേസിന് പിന്നില്‍. പശുവിന് ചികിത്സ നല്‍കിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടിന് പണം ചോദിച്ചു എന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ച് വിജിലന്‍സിനെ കൊണ്ട് പിടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം മികച്ച വെറ്ററിനറി ഡോക്റ്ററായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുള്‍ നാസറിനെയാണ് ഇത്തരത്തില്‍ അപമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ വെറ്ററിനറി ഡോക്റ്ററെയും കുടുക്കാനാകും. സംഭവം നടത്തിയ മലപ്പുറം വിജിലന്‍സിനെതിരെ വിജിലന്‍സ് ഡയറക്റ്റര്‍, വകുപ്പ് സെക്രട്ടറി, വകുപ്പ് മന്ത്രി, മലപ്പുറം എസ്പിയ്ക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം വിജിലന്‍സ് ഓഫിസിലേക്ക് കേരള ഗവ. വെറ്റിറനറി ഡോക്‌റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വെറ്റിറനറി ഡോക്റ്റര്‍മാര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ക്ഷീര കര്‍ഷകനില്‍ നിന്ന് പശുവിന്റെ പോസ്റ്റുമാര്‍ട്ടത്തിന് 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടര്‍ വിജിലന്‍സ് പിടിയിലായത്. മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി മൃഗാശുപത്രിയിലെ ഡോക്ടര്‍ മക്കരപ്പറമ്പ്് സ്വദേശി പഞ്ചളി വീട്ടില്‍ അബ്ദുല്‍ നാസറാ(44)ണ് അറസ്റ്റിലായത്.

പൂക്കോട്ടൂര്‍ സ്വദേശി പ്രവീണിന്റെ ഫാമിലെ പശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്തതിനാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഒരുമാസം മുമ്പാണ് രോഗം വന്നു ചത്ത പശുവിനെ ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്നതിനായി പോസ്റ്റുമോര്‍ട്ടം ചെയ്തത്. തുക ലഭിക്കുമ്പോള്‍ 2,000 രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു ആവശ്യമെന്നുമാണ് പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിച്ചത്. കഴിഞ്ഞയാഴ്ച ഇന്‍ഷ്വറന്‍സ് തുകയായ 50,000 രൂപ പ്രവീണിന് ലഭിച്ചെന്നറിഞ്ഞ് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതോടെ ഇക്കാര്യം വിജിലന്‍സിനെ അറിയിക്കുകയായിവരുന്നുവെന്നും പ്രവീണ്‍ പറയുന്നു.

ഇതോടെ മലപ്പുറം യൂണിറ്റ് ഡിവൈ.എസ്.പി രാമചന്ദ്രനും സംഘവും തന്ത്ര പൂര്‍വമാണ് അബ്ദുല്‍ നാസറിനെ കുടുക്കാന്‍ കെണിയൊരുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30ന് ഡോക്ടര്‍ വരാമെന്ന് പറഞ്ഞ പ്രവീണിന്റെ പള്ളിപ്പുറത്തിനടത്ത് മുള്ളിയിലക്കടവിലെ

ടിന്‍ഷീറ്റുകൊണ്ടുള്ള ഫാമില്‍ പതിയിരുന്നു.സാക്ഷികളാക്കാന്‍ ഗസറ്റഡ് ഓഫീസര്‍മാരെയും കൂടെകൂട്ടിയിരുന്നു. തുടര്‍ന്ന് വൈകിട്ട് നാലുമണിയോടെ പശുവിനെ പരിശോധിക്കാന്‍ ഫാമിലെത്തിയ അബ്ദുല്‍ നാസര്‍ പരിശോധന കഴിഞ്ഞ് നേരത്തെ പറഞ്ഞുറപ്പിച്ച കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ വിജിലന്‍സ് നേരത്തെ നല്‍കിയ നാല് നോട്ടുകള്‍ ഡോ. അബദുല്‍ നാസറിന് കൈമാറി. നാസര്‍ പണം എണ്ണി നോക്കിയ ശേഷം ഇന്നത്തെ സന്ദര്‍ശനത്തിന് 500രൂപ വേറെയും വേണമെന്ന് പറഞ്ഞ സമയം വിജിലന്‍സ് ഡി.വൈ.എസ്.പിയും ഗസറ്റഡ് ഉദ്യോഗസ്ഥരും ചാടി വീഴുകയായിരുന്നു.

ഡോക്ടറെ പിടികൂടിയ ശേഷം കയ്യിലുളള പണം ഫിനോഫ്‌ലിന്‍ ടെസറ്റ് നടത്തി കൈക്കൂലി വാങ്ങിയതാണെന്ന് ഉറപ്പ് വരുത്തി വൈകിട്ട് 5.30ഓടെയാണ് അറസ്റ്റ് രേഖപ്പടുത്തിയത്. വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ റഫീഖ്, സുരേഷ്, മനോജ്, എ.എസ്.ഐമാരായ മോഹന്‍ദാസ്, മുഹമ്മദലി, ശ്രീനിവാസന്‍, റഫീഖ് എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുന്ന പതിനൊന്നാമത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അബ്ദുല്‍ നാസര്‍.

Malappuram

English summary
Vigilance case against Veterinary doctor in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X