Get Updates
Get notified of breaking news, exclusive insights, and must-see stories!

1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഓഫീസ് അറ്റന്‍ഡന്റ് വിജിലന്‍സ് പിടിയില്‍

മലപ്പുറം: തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് 1,000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സ് പിടിയിലായി. മലപ്പുറം ജില്ലയിലെ, ചെറിയമുണ്ടം സ്വദേശിയായ വ്യക്തി അയാളുടെ തറവാട് വക സ്ഥലത്തിന്റെ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ആയി ഫീസ് അടച്ചശേഷം പകര്‍പ്പ് ലഭിക്കുന്നതിനായി ഇക്കഴിഞ്ഞ ദിവസം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ചെന്നപ്പോള്‍, ഓഫീസ് അറ്റന്‍ഡന്റ് ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതിന് 1,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.

kerala

പരാതിക്കാരന്‍ ഈ വിവരം മലപ്പുറം, വിജിലന്‍സ് യുണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫിറോസ്.എം.ഷഫീക്കിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് കെണി ഒരുക്കി 29.12.2022 ന് രാവിലെ 11.15 മണിയോടെ തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍വച്ച്, പരാതിക്കാരനില്‍ നിന്നും 1,000 രൂപ കൈക്കൂലി വാങ്ങവെ ഓഫീസ് അറ്റന്‍ഡന്റിനെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയാണുണ്ടായത്.

വിജിലന്‍സ് സംഘത്തില്‍ മലപ്പുറം, വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഫിറോസ്.എം.ഷഫീക്കിനെ കൂടാതെ ഇന്‍സ്‌പെക്ടര്‍മാരായ ജ്യോതീന്ദ്രകുമാര്‍, വിനോദ്, ജിമ്‌സ്റ്റെല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ സജി, ശ്രീനിവാസന്‍, മോഹന്‍ദാസ്, മോഹനകൃഷ്ണന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സലിം, ഹനീഫ, എസ്.സി.പി.ഒ മാരായ ജിപ്‌സ്, വിജയകുമാര്‍, രാജീവ്, പ്രശോബ്, സി.പി.ഒ മാരായ സുബിന്‍,ശ്യാമ, ഡ്രൈവര്‍ (എ,എസ്.ഐ) ഷിഹാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ പി എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+