മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ലീഗല്‍ മെട്രോളജിയില്‍ വ്യാപക ക്രമക്കേട്, കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്ത് വിജലന്‍സ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ ലീഗല്‍ മെട്രോളജിയില്‍ വ്യാപക ക്രമക്കേട്, കര്‍ശന നടപടിക്ക് ശിപാര്‍ശ ചെയ്ത വിജലന്‍സ് ഉദ്യോഗസ്ഥര്‍. മലപ്പുറം ജില്ലയിലെ ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസുകളിലും തവനൂര്‍ ചില്‍ഡ്രന്‍സ് ഹോം, മഞ്ചേരി വുമണ്‍സ് ആന്റ് ചില്‍ഡ്രന്‍സ് ഹോമിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

<strong>ഇതുവരേ പട്ടികയില്‍ പെടാത്തവര്‍ക്കും അവസരമൊരുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും</strong>ഇതുവരേ പട്ടികയില്‍ പെടാത്തവര്‍ക്കും അവസരമൊരുക്കുന്നു; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ വീണ്ടും മെഡിക്കല്‍ ക്യാമ്പ് നടത്തും

ലീഗല്‍ മെട്രോളജി ഓഫീസുകളിലെ ഏജന്റുമാരുടെ ഇടപെടലും അഴിമതിയും സംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നലെ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ലീഗല്‍ മെട്രോളജിയുടെ പൊന്നാനി, പെരിന്തല്‍മണ്ണ ഓഫീസുകളില്‍ രാവിലെ 10ന് ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്.

Vigilance raid

ഉദ്യോഗസ്ഥരാരും യഥാസമയം ഓഫീസില്‍ ഹാജറാകുകയോ ഹാജര്‍ ബുക്കില്‍ ഒപ്പ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഓട്ടോറിക്ഷ മീറ്റര്‍ സീല്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയതായും കണ്ടെത്തി. കാഷ് ബുക്കും ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകളും ശരിയായ രീതിയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. കടകളില്‍ ത്രാസ്സുകളുടെയും മറ്റും പരിശോധന യഥാവിധി നടത്തുന്നില്ലെന്നും സ്റ്റാമ്പ് അക്കൗണ്ട് രജിസ്റ്റര്‍ പ്രകാരമുള്ള സ്റ്റാമ്പ് പരിശോധനയില്‍ കുറുവുള്ളതായും കാണപ്പെട്ടു.

ലീഗല്‍ മെട്രോളജി വകുപ്പിലെ പരിശോധനയ്ക്ക് ശേഷം വിജിലന്‍സ് സംഘം പൊന്നാനിയിലെ കടകളിലെത്തി പരിശോധിച്ചു. ത്രാസ്സുകളുടെയും മറ്റും പരിശോധന നടത്തി സീല്‍ ചെയ്യുന്നതിന് എജന്റുമാര്‍ മുഖേന അമിതമായ തുക ഈടാക്കിയതായും കണ്ടെത്തി. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഡി.വൈ.എസ്.പി അറിയിച്ചു.മഞ്ചേരി വുമണ്‍സ് ആന്റ് ചില്‍ഡ്രന്‍സ് ഹോമിലെയും തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമിലെയും പരിശോധനകളിലും ക്രമക്കേടുകള്‍ കണ്ടെത്തി.

ഇവിടങ്ങളില്‍ രജിസ്റ്ററുകള്‍ ക്യത്യമായി പരിപാലിച്ചിരുന്നില്ല, പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ രേഖപ്പെടുത്താത്തതും അന്തേവാസികള്‍ക്കുള്ള സാധന സാമഗ്രികളുടെയും ഭക്ഷ്യവസ്തുക്കളുടെയും സേ്റ്റാക്ക് രജിസ്റ്ററില്‍ സൂക്ഷിക്കാത്തതും വിജിലന്‍സ് കണ്ടെത്തി.കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡി.വൈ.എസ്.പി ഷാനവാസ്, മലപ്പുറം വിജിലന്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. ഗംഗാധരന്‍, കോഴിക്കോട് സ്‌പെഷ്യല്‍ സെല്‍പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് എന്നിവരും വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥരായ എന്‍.ഹരിദാസന്‍, പി.പി.മുഹമ്മദ്, അനിത, കൃഷ്ണന്‍ക്കുട്ടി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Malappuram
English summary
Vigilance enquiry to legal metrology
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X