മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂള്‍ കുട്ടികളില്‍നിന്നും എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ അനധികൃതമായി പണംകൈപ്പറ്റുന്നു, വിജിലന്‍സ് റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍, മലപ്പുറം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍നിന്നും 95,000 രൂപ പിടികൂടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍നിന്നും അനധികൃതമായി കൈപ്പറ്റിയ 95,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച മലപ്പുറം വിജിലന്‍സ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വിവിധ എയിഡഡ് സ്‌കൂള്‍കളുലും, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസ കാര്യാലയത്തിലും നടന്ന ഓപ്പറേഷന്‍ ഈഗിള്‍ പ്രകാരമുള്ള മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകളാണ് കണ്ടെത്തിയത്.

നിപ്പ വൈറസ്; ആശങ്ക അകലുന്നു, രോഗിയു‌ടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു, 48 മണിക്കൂർ പനിച്ചില്ല!

മലപ്പുറം ജില്ലയിലെ യ്ഡഡ് സ്‌കൂളുകളായ അരീക്കോട് ഓറിയന്റല്‍, വടക്കാങ്ങര തങ്ങള്‍ ഹയര്‍സെക്കന്ററി, എടരിക്കോട്പി.കെ.എം.എം എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ പരിശോധനകളിലും ക്രമക്കേടുകള്‍ കണ്ടെത്തി. മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി രാമചന്ദ്രന്റെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞ് ഉച്ചയ്ക്ക് 12ന് തുടങ്ങിയ പരിശോധന വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്.

Raid

പരിശോധനയില്‍ കണ്ടെത്തിയതായ ക്രമക്കേടുകള്‍ ഇവയാണ്, റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസം മലപ്പുറം ഓഫീസ്സില്‍ കണക്കില്‍പെടാത്ത 95000രൂപ പിടിച്ചെടുത്തു. ജൂനിയര്‍ സൂപ്രണ്ട് ശ്രീകുമാറിന്റെ കയ്യില്‍നിന്നാണ് പണം പിടിച്ചെടുത്തത്. കൂടാതെ എയിഡഡ് സ്‌കൂളിലെ ഹയര്‍സെകണ്ടറി ടീച്ചേയ്സിന്റെ കണ്‍ഫര്‍മേഷന്‍ വൈകിപ്പിക്കുന്നതായും കാണപെട്ടു.

മറ്റു സ്‌കൂളുകളില്‍ പരിശോധന നടത്തിയതില്‍ കാഷ് രജിസ്റ്റര്‍ ശരിയായ രീതിയില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ലെന്നും വിജിലന്‍സ് അധികൃതര്‍ പരിശോധനക്ക് ശേഷം പറഞ്ഞു. ഇതിനുപുറമെ കുട്ടികളില്‍ നിന്നും അഡ്മിഷന്‍ സമയത്ത് വാങ്ങുന്ന പി.ടി.എഫണ്ടും മെമ്പര്‍ഷിപ്പ് ഫീസ്സിനും രശീത് നല്‍കിയതായി രേഖകള്‍ ഒന്നും തന്നെ ഇല്ല. അഡ്മിഷന്‍ സമയത്ത് വാങ്ങുന്ന പി.ടി.എ ഫണ്ടും മെമ്പര്‍ഷിപ്പ് ഫീസ്സും അക്കൗണ്ടില്‍ അടച്ചതായും കാണുന്നില്ല.

പല സ്‌കൂള്‍കളിലും 2019 വര്‍ഷത്തെ സ്‌കൂളുകള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് യാതൊരു വിധ രജിസ്റ്ററും സൂക്ഷിച്ചു വരുന്നതായി കാണപ്പെട്ടില്ല. കൂടാതെ സുല്ലമുസ്സല്ലം ഓറിയന്റല്‍ സ്‌കൂളില്‍ പി.ടി.എ ഫണ്ടും മെമ്പര്‍ഷിപ്പ് ഫീസ്സിന് പുറമെ 450 രൂപ വീതം കുട്ടികളില്‍ നിന്നും അധികമായി പിരിച്ചെടുത്തതായും ഡെവലപ്പ്മെന്റ് ഫണ്ട് എന്ന്കാണിച്ച് പത്തോളം വിദ്യാര്‍ത്ഥികളില്‍ നിന്നും ആയിരം രൂപയില്‍ കൂടുതല്‍ ഓരോ വിദ്യാര്‍ത്ഥികളില്‍ നിന്നു പിരിച്ചെടുത്തതായും കാണപ്പെട്ടതായി പരിശോധനക്ക് ശേഷം അന്വേഷണ സംഘം പറഞ്ഞു.

എയിഡഡ് സ്‌കൂള്‍ മാനേജ്മെന്റും പി.ടി.എ കമ്മറ്റികളും സ്‌കൂള്‍ അഡ്മിഷന്‍ സമയത്ത് അനധിക്യതമായി പണപ്പിരിവ് നടത്തുന്നു എന്ന് വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തന വ്യാപകമായി ഓപ്പറേഷന്‍ ഈഗിള്‍ എന്ന പേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.ഇതിന്റെ ഭാഗമായി മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി രാമചന്ദ്രന്റെ നിര്‍ദേശ പ്രകാരം നാല് സംഘങ്ങളായി തിരിഞ്ഞ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിദ്യാഭ്യാസം ഓഫീസ് മലപ്പുറം, ഓറിയന്റല്‍ സ്‌കുള്‍ അരീക്കോട്, വടക്കാങ്ങര തങ്ങള്‍ ഹെയര്‍ സെകണ്ടറി സ്‌കൂള്‍, പി.കെ.എം. എം ഹെയര്‍ സെകണ്ടറി സ്‌കൂള്‍ ഇടരിക്കോട് എന്നീ ഓഫീസുകളില്‍ പരിശോധന നടത്തി.

എ. രാമചന്ദ്രനാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡി.വൈ.എസ്.പി ഷാനവാസ്, ഡി.വൈ.എസ്.പി ജോണ്‍സണ്‍.ജി, പോലീസ് ഇന്ഴസ്പെക്ടര്‍ സുരേഷ്.വി, എ.എസ്.ഐമാരായ ശ്രീനിവാസന്ഴ, മോഹന്ദാസ്, സലീം, വിജയകുമാര്‍ എസ്.സി.പീ.ഒ മാരായ മുഹമദ്ദ് ഹനീഫ, മുഹമ്മദ് റഫീഖ്, സി.പി.ഒ മാരായ, സന്തോഷ്, പ്രജിത്, അബ്ദു സബൂര്‍, സമീര്‍,സബീര്‍ പറക്കാട് ഡ്രൈവര്ഴ മണികണ്ടന്‍ തുടങ്ങിയവരും, മലപ്പുറം ഭൂജല വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥരായ ശ്രീ. ദിലീപ് അമര്‍നാഥ്, മുഹമ്മദ് കബീര്‍, ജില്ല സര്‍വ്വെ ഓഫീസിലെ എസ്. എസ് ബിനു, കെ ദാമോദരന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Malappuram
English summary
Vigilance raid in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X