ഓടുന്ന ബസിന്റെ ചില്ല് തലകൊണ്ട് ഇടിച്ചുപൊട്ടിച്ചു; ഡ്രൈവിംഗ് സീറ്റിലും പരാക്രമം, വൈറല്‍ വീഡിയോ
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് എടുത്തുചാടി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയായ യുവാവാണ് ബുധനാ്ച വൈകീട്ടോടെ ബസിന് മുന്നലേക്ക് എടുത്തുചാടിയത്. ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് യുവാവ് ബസിന് മുന്നില്‍ ചാടിയും ഡ്രൈവിംഗ് സീറ്റിലിരുന്നും ഭീതി പരത്തിയത്. ഇയാള്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് വിവരം.

ഇയാളുടെ പരാക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റോഡിന്റെ ഡിവൈഡറിലായിരുന്നു ഇയാള്‍ ആദ്യം നിന്നിരുന്നത്. പിന്നീട് മങ്കട ഭാഗത്ത് നിന്നും വന്ന ബസിന് നേരെ ഇയാള്‍ ചാടുകയായിരുന്നു. വലിയ ശബ്ദത്തോടെ ബസിന്റെ ചില്ല് തകരുകയും ദൂരത്തേക്ക് യുവാവ് തെറിച്ചു വീഴുന്നതും കാണാം.

കുറച്ച് നേരം റോഡിലിരുന്ന യുവാവ് ബസിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് പരാക്രമം കാണിച്ചു. കാലുകള്‍ സ്റ്റ്ിയറിംഗിലേക്ക് കയറ്റിയാണ് ഇയാള്‍ ബസില്‍ ഇരുന്നത്. പരാക്രമത്തില്‍ ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണ പൊലീസ് എത്തയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് മാതാപിതാക്കളെത്തി കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചിരുന്നു. ഇയാള്‍ റോഡില്‍ നടത്തിയ പരാക്രമത്തെ തുടര്‍ന്നാണ് ആളുകള്‍ വീഡിയോ ചിത്രീകരിച്ചത്. നിരവധി പേരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.












Click it and Unblock the Notifications