മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിവി അന്‍വര്‍ എംഎല്‍എ നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടെന്ന് വിഎം സുധീരന്‍, അന്‍വറിനെതിരെ പ്രതിഷേധവുമായി ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടെന്ന് മുന്‍ നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍. അന്‍വറിനെതിരെ പ്രതിഷേധവുമായി ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തിറങ്ങി.

<strong> സൗദിയില്‍നിന്നും എമര്‍ജന്‍സി ലാംമ്പിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്നത് 80ലക്ഷം രൂപയുടെ 21 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍, ചുനങ്ങാട് സ്വദേശി കാസിം കരിപ്പൂരില്‍ പിടിയില്‍</strong> സൗദിയില്‍നിന്നും എമര്‍ജന്‍സി ലാംമ്പിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്നത് 80ലക്ഷം രൂപയുടെ 21 സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍, ചുനങ്ങാട് സ്വദേശി കാസിം കരിപ്പൂരില്‍ പിടിയില്‍

പരിസ്ഥിതി നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പി.വി അന്‍വര്‍ എം.എല്‍.എ നിയമസഭാ പരിസ്ഥിതി സമിതി അംഗമായിരിക്കുന്നത് നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ്. അന്‍വറിനെ പരിസ്ഥിതി സമിതിയില്‍ നിന്നും പുറത്താക്കാന്‍ സ്പീക്കര്‍ തയ്യാറായില്ലെങ്കില്‍ നിയമസഭയില്‍ ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും മുഴങ്ങുക. പി.വി അന്‍വര്‍ എം.എല്‍.എയെ നിയമസഭാ പരിസ്ഥിതി സമിതിയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കേരള നദീസരംക്ഷണ സമിതി മലപ്പുറം കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.

Sudheeran

നിയമങ്ങളെല്ലാം പാവപ്പെട്ടവര്‍ക്ക് മാത്രം ബാധകവും സമ്പന്നര്‍ക്കും രാഷ്ട്രീയ സംരക്ഷണമുള്ളവര്‍ക്കും ഒരു നിയമവും ബാധകമല്ല എന്ന പ്രതീതിയാണ് അന്‍വറിന്റെ കാര്യത്തില്‍ സൃഷ്ടിക്കുന്നത്. ചീങ്കണ്ണിപ്പാലിയില്‍ ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട് കാട്ടരുവിയില്‍ നിര്‍മ്മിച്ച തടയണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൊളിക്കുന്നത് നിയമവാഴ്ചയില്‍ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കുന്നതാണ്. അതേസമയം നിയമസഭയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയാണ് അന്‍വറിന്റെ നിയമസഭാ പരിസ്ഥിതി സമിതി അംഗത്വം. സ്പീക്കറും സഭാനേതാവായ മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ നിയമസഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

അധികാരമേറ്റാല്‍ ആറു മാസത്തിനകം പരിസ്ഥിതി കാര്യത്തില്‍ ധവളപത്രം പുറത്തിറക്കുമെന്നു പറഞ്ഞ ഇടതുമുന്നണി മൂന്നു വര്‍ഷമായിട്ടും ധവളപത്രത്തെക്കുറിച്ച് മിണ്ടുന്നില്ലെന്നും കുറ്റപ്പെടുത്തി. തന്റെ പാര്‍ട്ടി അധികാരത്തിലായാലും പ്രതിപക്ഷത്തായാലും പരിസ്ഥിതിയടക്കമുള്ള വിഷയങ്ങളില്‍ രാഷ്ര്ടീയം നോക്കാതെ ജനങ്ങളുടെ പക്ഷത്തുനിന്നുപൊരുതുമെന്നും സുധീരന്‍ പറഞ്ഞു. നദീസരംക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി.വി രാജന്‍ ആധ്യക്ഷം വഹിച്ചു. കഥാകൃത്ത് പി. സുരേന്ദ്രന്‍, ഗാന്ധിയന്‍ തായാട്ട് ബാലന്‍, വിളയൊടി വേണുഗോപാല്‍, അഡ്വ. പി.എ പൗരന്‍, ഏലൂര്‍ ഗോപിനാഥന്‍, ശബരീശന്‍ മുണ്ടക്കന്‍, പ്രകാശന്‍ കാലടി പ്രസംഗിച്ചു. ആദിവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചിലും സുധീരന്‍ പങ്കാളിയായി. മാര്‍ച്ചിന് അബ്ദുല്‍ മജീദ് മൊല്ലഞ്ചേരി, കെ. കുഞ്ഞിക്കോയ, കെ.എ ഷുക്കൂര്‍, എന്‍. ശശികുമാര്‍, ചന്ദ്രിക വല്ലപ്പുഴ, ലിസി ജോസ്, ശിവദാസന്‍ ഉള്ളാട്ട് നേതൃത്വം നല്‍കി.

Malappuram
English summary
VM Sudheeran against PV Anwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X