മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് പെട്ടിയിലായ വോട്ടുകള്‍ കൂട്ടിയും കുറച്ചും മുന്നണികള്‍, വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: കൂട്ടിയും കുറച്ചും മുന്നണികള്‍, പോസ്റ്റല്‍ വോട്ട് സ്വീകരിച്ച് തുടങ്ങി, വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു. അന്തിമ കണക്ക് പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ 75.37 ശതമാനവും പൊന്നാനി മണ്ഡലത്തില്‍ 74.98 ശതമാനവും പോളിങ് രേഖപ്പെടുത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കൊണ്ടോട്ടി മണ്ഡലത്തിലാണ്. 78 ശതമാനം.

<strong><br>തൊവരിമലയിലെ കയ്യേറ്റം ഒഴിപ്പിച്ചു; പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി, ഭൂസമരസമിതി കലക്‌ട്രേറ്റിന് മുന്നില്‍ ഉപരോധസമരം തുടങ്ങി </strong>
തൊവരിമലയിലെ കയ്യേറ്റം ഒഴിപ്പിച്ചു; പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി, ഭൂസമരസമിതി കലക്‌ട്രേറ്റിന് മുന്നില്‍ ഉപരോധസമരം തുടങ്ങി

ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് വേങ്ങര മണ്ഡലത്തിലാണ്. 71.88 ശതമാനം. പൊന്നാനി മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് താനൂര്‍ മണ്ഡലത്തിലാണ്. 77 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കുറവ് പോളിങ് നടന്നിരിക്കുന്നത് പൊന്നാനി നിയോജക മണ്ഡലത്തിലാണ്. 71.86 ശതമാനം മാത്രമാണ് പൊന്നാനി മണ്ഡലത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Police

പോസ്റ്റല്‍ വോട്ട് സ്വീകരിച്ച് തുടങ്ങി

പോസ്റ്റല്‍ വോട്ട് സ്വീകരിച്ച് തുടങ്ങി. മലപ്പുറം ജില്ലയില്‍ 167 സര്‍വ്വീസ് പോസ്റ്റല്‍ വോട്ടാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മലപ്പുറം ലോകസഭ മണ്ഡലത്തിലേക്ക് 101 ഉം പൊന്നാനി ലോകസഭ മണ്ഡലത്തിലേക്ക് 66 ഉം പോസ്റ്റല്‍ വോട്ടാണ് ലഭിച്ചിരിക്കുന്നത്. 1350 സര്‍വ്വീസ് വോട്ടാണ് ജില്ലയിലുള്ളത്. കൂടാതെ ഇലക്ഷന്‍ ഡ്യൂട്ടിയിലേര്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടും ലഭിച്ചു തുടങ്ങിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് മെയ് 23 രാവിലെ എട്ട് മണി വരെ ജില്ലാ വരണാധികാരി സ്വീകരിക്കും.

വരണാധികാരിയുടെയോ ഉപവരണാധികരായുടെയോ ഓഫീസുകളില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വിതരണ കേന്ദ്രത്തിലെ സൗകര്യം ഉപയോഗിക്കുകയോ താപാല്‍ മാര്‍ഗം അയക്കുകയോ ചെയ്യാം. എല്ലാ ദിവസവും വൈകിട്ട് മൂന്ന് മണിക്കാണ് തപാല്‍ വകുപ്പ് പോസ്റ്റല്‍ ബാലറ്റ് ജില്ലാ വരണാധികാരിക്ക് എത്തിക്കുക. എല്ലാ ദിവസവും ഇത് എണ്ണി തിട്ടപ്പെടുത്തി കമ്മീഷനെ അറിയിക്കും. ഇത് രാഷ്ര്ടീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും നിരീക്ഷിക്കുന്നതിന് സൗകര്യമൊരുക്കും.

വോട്ടിങ് മെഷീനുകള്‍ എണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ മെഷീനുകള്‍ അതത് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചു. മലപ്പുറം ഗവ.കോളേജ്, മലപ്പുറം എം.എസ്.പി.എച്ച്്്.എസ്.എസ്, മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് പലയിടത്തും പോളിങ് അവസാനിച്ചത്. അതിനാല്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പല മണ്ഡലങ്ങളിലെയും വോട്ടിങ് മെഷീനുകള്‍ കനത്ത സുരക്ഷയില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചത്. ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ നിന്നായാണ് 16 മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികള്‍ നേരത്തെ വിതരണം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം അതത് കേന്ദ്രങ്ങളില്‍ തന്നെയാണ് പോലീസ് സുരക്ഷയോടെ പ്രത്യേകം നിശ്ചയിച്ച വാഹനങ്ങളില്‍ തിരിച്ചെത്തിച്ചത്.

ഇവിടങ്ങളില്‍ നിന്നാണു നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള ഉപവരണാധികാരികളുടെ നേതൃത്വത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ചത്.മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം ഗവ.കോളേജിലാണു സൂക്ഷിക്കുന്നത്.

പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍പ്പെട്ട തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, കോട്ടക്കല്‍ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണെത്തിച്ചത്. തവനൂര്‍, പൊന്നാനി, തൃത്താല നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകളാണ് വോട്ടെണ്ണല്‍ കേന്ദ്രമായ മലപ്പുറം എം.എസ്.പി.എച്ച്്്.എസ്.എസില്‍ സൂക്ഷിക്കുന്നത്.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍പെട്ട ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയമസഭ മണ്ഡലങ്ങളിലെ ബൂത്തുകളിലെ മെഷീനുകള്‍ നിലമ്പൂര്‍ ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണു സൂക്ഷിക്കുന്നത്.മലപ്പുറത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തിച്ച വോട്ടിങ് മെഷീനുകളും രേഖകളും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ, നിരീക്ഷകരായ പത്മ ജയ്‌സ്വാള്‍, ചന്ദ്രകാന്തുകി, അസിസ്റ്റന്റ് റിട്ടേംണിങ് ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്തു സൂക്ഷിച്ചു.

Malappuram
English summary
Voting machines have been put to the counting center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X