മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക ജലദിനത്തില്‍ പരിസ്ഥിതിയുടെ രാഷ്ട്രീയം പറഞ്ഞ് എല്‍.ഡി.എഫിന്റെ യുവ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം

ലോക ജലദിനത്തില്‍ പരിസ്ഥിതിയുടെ രാഷ്ട്രീയം പറഞ്ഞ് എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പര്യടനം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായ വിപി സാനുവിന്റെ വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത് ജലസംരക്ഷണത്തിന്റെ പ്രാധാന്യം വിവരിച്ച് കൊണ്ടായിരുന്നു. ലോക ജലദിനത്തില്‍ ജല സംരക്ഷണവും രാഷ്ര്ടീയ പ്രവര്‍ത്തനമാണെന്ന് പ്രഖ്യാപനം സ്ഥാനാര്‍ത്ഥി നടത്തി.

<strong>ലോകസഭ തിരഞ്ഞെടുപ്പില്‍ മകന്‍ മത്സരിക്കുന്നത് ഫാഷനു വേണ്ടിയല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി</strong>ലോകസഭ തിരഞ്ഞെടുപ്പില്‍ മകന്‍ മത്സരിക്കുന്നത് ഫാഷനു വേണ്ടിയല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

മലപ്പുറം മണ്ഡലത്തില്‍ ശുദ്ധജലത്തിന്റെ ലഭ്യതയില്‍ കുറവ് വരുന്നുണ്ടെന്ന് സാനു പറഞ്ഞു. ഈ വര്‍ഷം ഭൂഗര്‍ഭ ജലത്തിന്റെ അളവ് മുന്‍ വര്‍ഷത്തിലേക്കാള്‍ ഒരു മീറ്ററില്‍ അധികം കുറഞ്ഞത് ഓര്‍മ്മിപ്പിച്ചായിരുന്നു സാനുവിന്റെ പ്രസംഗം. ജലവിതരണത്തിനും സംരക്ഷണത്തിനും കുടുതല്‍ പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കേണ്ടതിന്റെ ആവിശ്യകതയും സാനു ചൂണ്ടി കാണിച്ചു.

vpsanumalappuram-1

സമൂഹത്തിലെ ഓരോ മനുഷ്യനും ജലം സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ് കക്ഷിരാഷ്ര്ടീയത്തിനപ്പുറമുള്ള പരിസ്ഥിതിയുടെ രാഷ്ര്ടീയത്തിലേക്ക് കൂടി തിരഞ്ഞെടുപ്പിനെ മാറ്റി തീര്‍ക്കുകയാണ് വി.പി സാനു.മണ്ഡലത്തില്‍ രണ്ട് ഘട്ട പ്രചരണങ്ങള്‍ വ്യാഴാഴ്ച്ചയോടെ സാനു പൂര്‍ത്തിയാക്കിയിരുന്നു. ഇരുപത്തിമൂന്നിന് മൂന്നാം ഘട്ട പ്രചരണങ്ങള്‍ തുടങ്ങുന്നതിനാല്‍ വെള്ളിയാഴ്ച പ്രധാനമായും സ്വകാര്യ സന്ദര്‍ശനങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥി. രാവിലെ രാമപുരം ജെംസ് കോളേജിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മദ്രാവാക്യം വിളികളോടെ ഉജ്വല സ്വീകരണം നല്‍കി. അധ്യാപകരോടും ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും വോട്ടും ചോദിച്ചും കൂടെ നിന്ന് ഫോട്ടോകളെടുത്തുമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. വൈകീട്ട് പൂക്കോട്ടൂര്‍ പഞ്ചായത്ത് നിര്‍മ്മാണതൊഴിലാളി യൂണിയന്റെ കുടുംബ സംഗമത്തിലും സ്ഥാനാര്‍ത്ഥി എത്തി.

Malappuram
English summary
vp sanu election camapign hilights environmental politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X