മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറ്റവും കൂടുതല്‍ സൈനികര്‍ മരിച്ചുവീണത് മോദി ഭരണത്തില്‍: കേന്ദ്രത്തിനെതിരെ വി എസ് അച്യുതാനന്ദന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഏറ്റവും കൂടുതല്‍ സൈനികള്‍ മരിച്ചുവീണത് മോദി ഭരണത്തിലാണെന്നും ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അവഗണിച്ചും സമ്പദ്ഘടന മുച്ചൂടും തകര്‍ത്തും ബിജെപി സര്‍ക്കാര്‍ മതനിരപേഷത തകര്‍ത്ത് വര്‍ഗീയ കലാപങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണെന്നും ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

സ്മൃതി ഇറാനിക്ക് അമേഠിയില്‍ വന്‍ പൂട്ട്; ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം, പരാതി നല്‍കി കോണ്‍ഗ്രസ്സ്മൃതി ഇറാനിക്ക് അമേഠിയില്‍ വന്‍ പൂട്ട്; ആറ് മാസം തടവ് ലഭിക്കുന്ന കുറ്റം, പരാതി നല്‍കി കോണ്‍ഗ്രസ്

നമ്മുടെ നാടിനെ ഗ്രസിച്ച ബിജെപി എന്ന മഹാദുരന്തത്തെ അധികാരത്തില്‍നിന്നും അകറ്റാന്‍ നമ്മുക്കുള്ള ഏക മാര്‍ഗമാണ് ഈ തിരഞ്ഞെടുപ്പ്. ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. മലപ്പുറം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപി സാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചരണ റാലി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിഎസ് മലപ്പുറത്തെ എതിര്‍ സ്ഥാനാര്‍ഥിയെ കുറിച്ച് ഞാനൊന്നും പറയുന്നില്ലെന്നും സ്ത്രീകളുടെ സുരക്ഷയും തുല്യതയും ആരുടെ കൈകളിലാണ് ഭദ്രമാവുക എന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്നും വിഎസ് നരേന്ദ്ര മോദിയുടെയും ബിജെപി അധ്യക്ഷന്റെയും സ്വന്തക്കാര്‍ക്ക് വേണ്ടി ഖജനാവ് മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്.

vs-1555135

പതിനായിരക്കണക്കിന് കോടി രൂപ ചാക്കില്‍ കെട്ടി, വിജയ് മല്യയെ പൊലെ, നിരവ് മോദിയെ പോലെ, ഓരോരുത്തരായി രാജ്യം വിടുന്നു. അതിന് കാവല്‍ നില്‍ക്കുകയാണ് ഭരണ കര്‍ത്താക്കള്‍. നമ്മുടെ തുറമുഖങ്ങളും വിമാന താവളങ്ങളും അദാനിക്ക് തീറെഴുതി കെടുക്കുകയാണിവര്‍. ആലി ബാവയും 74 കള്ളന്മാരും എന്ന മട്ടില്‍ ഒരു കൊള്ള സംഘമാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഞാന്‍ കള്ളനാണ് എന്ന് അഭിമാന ബോധത്തോടെ പറയുന്ന നേതാവും, ഞങ്ങളും കള്ളന്മാരാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ശിങ്കിടികളും കൂടി ഇന്ത്യയെ കുട്ടിച്ചോറാക്കുകയാണ്.

ബീഫ് തിന്നതിന്റെ പേരില്‍, സവര്‍ണരുടെ കിണറ്റില്‍നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ വക്താക്കള്‍ ദളിതരെയും ഇതര മതസ്ഥരെയും തെരുവില്‍ തല്ലിക്കൊല്ലുന്നതിന്റെ ഭീകര ദൃശ്യങ്ങള്‍ നാം കണ്ടതാണ്. ഇതേ കുറിച്ച് പ്രതികരിക്കുന്ന ബുദ്ധി ജീവികളും എഴുത്തുകാരുമെല്ലാം തെരുവില്‍ വര്‍ഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്ക് ഇരയാകുന്നു. വാഗ്ദാനങ്ങളുടെ പെരുമഴയാണിപ്പോള്‍. രാജ്യ സുരക്ഷയില്‍ വലിയ താല്‍പര്യവും, പട്ടാളക്കാരോട് വലിയ സ്‌നേഹവുമാണ് മോദിക്ക് തെരഞ്ഞെടുപ്പ് കാലത്ത്. മോദി അധികാരത്തില്‍ വന്ന ശേഷമുള്ള വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ സൈനികര്‍ അതിര്‍ത്തിയില്‍ മരിച്ചു വീണത് എന്നത് സൗകര്യ പൂര്‍വം മറച്ചു വയ്ക്കുകയും ചെയ്യുന്നു. യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതില്‍ പോലും കൈയ്യിട്ടു വാരുന്നതിന്റെ കണക്കുകള്‍ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. റഫാല്‍ എന്നാല്‍ കളവ് എന്നാണ് അര്‍ഥമെന്നാണ് കുട്ടികളുടെ പോലും വിചാരം.

ഇന്ത്യയില്‍ എന്തു സംഭവിക്കുന്നു എന്ന കാര്യം മാത്രം നമ്മുടെ പ്രധാന മന്ത്രിയോ, ശിങ്കിടികളോ അറിഞ്ഞതായി ഭാവിക്കുന്നില്ല. കടക്കെണിയില്‍പ്പെട്ട് ജീവനെടുക്കുന്ന ഇന്ത്യന്‍ ഷര്‍ഷകരെ പ്രധാന മന്ത്രി കാണുന്നില്ല. ദില്ലയിലേക്ക് നടന്ന വമ്പന്‍ കാര്‍ഷിക റാലികള്‍ കാണാന്‍ ചൗക്കിദാര്‍ക്ക് കണ്ണില്ല. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു താഴുന്നത് ശ്രദ്ധിച്ചിട്ടേയില്ല. കള്ളപ്പണം പിടിക്കാനെന്ന വ്യാജേന നോട്ട് നിരോധിച്ചും ജിഎസ്ടി കൊണ്ടു വന്നും ജനതയുടെ നട്ടൈല്ലൊടിഞ്ഞത് അവര്‍ കണ്ടില്ല. വര്‍ഗീയ വിഷം ആളിക്കത്തിച്ച്, ജനങ്ങളെ തമ്മിലടിക്കാനും, ആ കോലാഹത്തിനിടയില്‍ അധികാരത്തിലെത്താനുമാണ് ഇക്കൂട്ടരുടെ ശ്രമം. ഇന്ത്യയുടെ സുരക്ഷ, സമ്പദ്ഘടന, വിദേശ നയം, മതനിരപേഷത, ഭരണഘടന എന്നിവയെല്ലാം അപകടത്തിലാണ്. ബിജെപി എന്ന മഹാ ദുരന്തത്തെ അധികാത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് തലയൂരാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.

Malappuram
English summary
VS Achyuthananthan against Modi government on soldier's death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X