Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂരിലെ പള്ളിക്ക് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു

മലപ്പുറം: താനൂര്‍ ചീരാന്‍കടപ്പുറം തീരദേശത്ത് അജ്ഞാത വാഹനത്തില്‍ നിന്നും വാള്‍ അടക്കമുള്ള മാരക ആയുധങ്ങള്‍ കണ്ടെടുത്തു. ചീരാന്‍ കടപ്പുറം മുഹിയുദ്ദീന്‍ പള്ളിക്ക് പടിഞ്ഞാറ് വശം റോഡിനു സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. കെ.എല്‍ 46 എല്‍ 5568 രജിസ്‌ട്രേഷനിലുള്ള നാനോ കാറില്‍ നിന്നാണ് രണ്ട് വാള്‍, നാല് സ്റ്റീല്‍ റാഡ് എന്നിവ കണ്ടെടുത്തത്.

ബുധനാഴ്ച രാവിലെ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങള്‍ കാണാനായത്. ആയുധങ്ങളും, വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. താനൂര്‍ പോലീസ് സേ്റ്റഷനിലേക്ക് മാറ്റിയിരുന്നു.

Weapons

ഇന്നലെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.ഐ. സുമേഷ് സുധാകരന്‍ പറഞ്ഞു. കാര്‍ നാലു ദിവസമായി തീരദേശത്തെ വിവിധയിടങ്ങളില്‍ നിര്‍ത്തിയിടുന്നുവെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതായി പോലീസ് പറഞ്ഞു. തൃശൂര്‍ ഇരിങ്ങാലക്കുട രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തയ്യാല റോഡ് സ്വദേശിയുടേതാണ് വാഹനമെന്ന് അറിയുന്നു. അദ്ദേഹം മറ്റൊരാള്‍ക്ക് പണയം നല്‍കിയതായാണ് പോലീസ് പറയുന്നത്.

വാഹനം നിലവില്‍ ഉപയോഗിച്ച വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചതായും വിശദമായ അന്വേഷണം നടത്തിയാല്‍ മാത്രമേ വിവരങ്ങള്‍ പുറത്തു വിടാനാകൂ എന്ന നിലപാടിലാണ് പോലീസ്. സംശയാസ്പദമായി എട്ടോളം പേരെ ചോദ്യം ചെയ്തു. 60 സെന്റീമീറ്റര്‍ നീളത്തിലാണ് രണ്ടു വാളുകള്‍. 58 സെന്റീമീറ്റര്‍ നീളമുണ്ട് സ്റ്റീല്‍ റാഡുകള്‍ക്ക്.

സംഭവമറിഞ്ഞ് നിരവധി പേരാണ് ചീരാന്‍കടപ്പുറത്തെത്തിയത്. തീരദേശത്തെ സമാധാന ശ്രമങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പോലീസ് ജാഗ്രത പുലര്‍ത്തണമെന്നും വിശദമായ അന്വേഷണം നടത്തണമെന്നും സി.പി.എം തീരദേശ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

മാര്‍ച്ച് നാലിന് രാത്രിയില്‍ മുസ്ലിം ലീഗ് അക്രമികള്‍ ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി കെ.പി. ഷംസു അടക്കമുള്ള മൂന്ന് സി.പി.എം പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ചത് ചീരാന്‍കടപ്പുറത്തിനപ്പുറം അഞ്ചുടിയില്‍ വെച്ചായിരുന്നു. തീരദേശത്തെ കലുഷിതമാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.

താനൂര്‍ ചീരാന്‍ കടപ്പുറത്ത് അജ്ഞാത വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടത്തിയ സംഭവം സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് എസ് ഡി പി ഐ താനൂര്‍ മണ്ഡലം കമ്മറ്റി യോഗംആവശ്യപെട്ടു വറുതികൊണ്ട് പൊറുതി മുട്ടുന്ന തീരദേശത്ത് അടിക്കടി ആക്രമങ്ങള്‍ നടത്തി രാഷ്ട്രീയ

ശക്തി കാണിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികള്‍ പിന്‍മാറണമെന്നും തീരദേശത്ത് അശാന്തി വിതച്ച് മുതലെടുപ്പ് നടത്തുന്ന ദുശക്തികളെ ജനം തിരിച്ചറിയണമെന്നും പോലീസ് അലംഭാവം വെടിഞ്ഞു തീരദേശ മേഖലയില്‍ ശാശ്വതമായ സമാധാനം നിലനിര്‍ത്താന്‍ തെയ്യാറാവണമെന്നും യോഗം ആവശ്യപെട്ടു സദഖത്തുള്ള .ലത്തീഫ്പാലേരി .ഉമ്മര്‍കോയ. സുലൈമാന്‍ അരീക്കാട് .എംടി അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+