മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹ സല്‍ക്കാരത്തിന്റെ ഭക്ഷണ അവശിഷ്ടങ്ങള്‍ റോഡരികില്‍; കുടുംബം പെട്ടു; പോലീസ് ചെയ്തത്...

Google Oneindia Malayalam News

മലപ്പുറം: വിവാഹ സല്‍ക്കാരത്തിന് ശേഷം ബാക്കി വന്ന ഭക്ഷണവും അവിശിഷ്ടങ്ങളും റോഡരികില്‍ തള്ളിയ കുടുംബം വെട്ടിലായി. സിസിടിവി പരിശോധനയില്‍ ആരാണ് ഇത് ചെയ്തതെന്ന് പോലീസ് കണ്ടെത്തി. കുടുങ്ങുമെന്ന് ഉറപ്പായ കുടുംബം തങ്ങള്‍ വൃത്തിയാക്കി തരാമെന്ന് പോലീസിനോട് പറഞ്ഞു. ഒടുവില്‍ വീട്ടുകാരെ കൊണ്ട് തന്നെ റോഡരികിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യിപ്പിച്ചു.

2

നിലമ്പൂരിലെ പോത്തുകല്‍ സുല്‍ത്താന്‍പടി-പൂക്കോട്ടുമണ്ണ റോഡിലാണ് മാലിന്യം തള്ളിയത്. വിവാഹം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ പട്ടിക പോലീസ് തപ്പി. ഇതോടെയാണ് മാലിന്യം തള്ളിയവരെ വേഗം കണ്ടെത്താന്‍ സാധിച്ചത്. കൂടാതെ സിസിടിവി പരിശോധിക്കുകയും ചെയ്തു.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

സെപ്തംബര്‍ 10നാണ് അണ്ടിക്കുന്നിലെ വീട്ടില്‍ വിവാഹ സല്‍ക്കാരം നടന്നത്. ശേഷം മാലിന്യം ഇവര്‍ റോഡരികില്‍ തള്ളുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് അന്വേഷണം തുടങ്ങി. പോത്തുകല്ല് എസ്‌ഐ അബ്ബാസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മാലിന്യം തള്ളിയവരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങളോട് വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടു. അവര്‍ തയ്യാറാകുകയും ചെയ്തു. പോലീസ് സാന്നിധ്യത്തില്‍ തന്നെ വൃത്തിയാക്കല്‍ നടന്നു.

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് വിവാഹസല്‍ക്കാരങ്ങള്‍ നടക്കുന്നത്. 20ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. മലപ്പുറം ജില്ലയില്‍ കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹം നടത്തുന്നവര്‍ നേരത്തെ അധികൃതരുടെ അനുമതി വാങ്ങുകയും വേണം. ഇത്തരത്തില്‍ അനുമതി വാങ്ങിയവരുടെ പട്ടിക പരിശോധിച്ചതോടെയാണ് മാലിന്യം തള്ളിയവരെ വേഗത്തില്‍ കണ്ടെത്താന്‍ സാധിച്ചത്.

Malappuram
English summary
Wedding function waste dumped in road; Malappuram Police takes strict action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X